Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്ത്രീയെ ആക്രമിച്ച...

സ്ത്രീയെ ആക്രമിച്ച കേസ്​: പ്രതിക്കെതിരെ നടപടിയില്ലെന്ന്​ പരാതി

text_fields
bookmark_border
കോഴിക്കോട്​: വനിത സഹകരണ സംഘത്തിന്‍റെ അഡ്​മിനിസ്​ട്രേറ്റിവ്​ ഭരണം ഏറ്റെടുക്കാനെത്തിയ ഇൻസ്​പെക്ടർ ആക്രമിച്ചെന്ന പരാതിയിൽ പ്രതിക്കെതിരെ പൊലീസ്​ നടപടി സ്വീകരിക്കുന്നില്ലെന്ന്​ ആക്ഷേപം. ചാലിയം വനിത സഹകരണ സംഘത്തിന്‍റെ ഭരണം ഏറ്റെടുക്കാനെത്തിയ ഷൗക്കത്താണ്​ പ്രസിഡന്‍റിനെ ദേഹോപദ്രവം ഏൽപിച്ചത്​. സംഭവത്തിൽ 2019 ജൂലൈയിൽതന്നെ ബേപ്പൂർ പൊലീസിൽ പരാതി നൽകുകയും പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമുണ്ടായി. പരാതിക്കാരി മജിസ്​ട്രേറ്റീന്​ മുമ്പാകെ മൊഴി നൽകിയിരു​ന്നെങ്കിലും തുടർനടപടിയുണ്ടായില്ല. കേസിൽ നീതി ഉറപ്പാക്കണ​മെന്നാവശ്യപ്പെട്ട്​ ഡിസംബറിൽ ഇവർ സിറ്റി പൊലീസ്​ മേധാവിക്കും പരാതി നൽകി. തുടർന്ന്​ വീണ്ടും ബേപ്പൂർ പൊലീസ്​ വിളിപ്പിച്ചെങ്കിലും പ്രതിക്കെതി​രെ ഇതു​വരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story