Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:44 AM IST Updated On
date_range 14 Feb 2022 5:44 AM ISTലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം
text_fieldsbookmark_border
കണ്ണാടിക്കൽ: പാറോപ്പടി - കണ്ണാടിക്കൽ റോഡിൽ പുഞ്ച കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം വ്യാപകമായതിനെ തുടർന്ന് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽനിന്ന് യുവതീയുവാക്കൾ പ്രദേശം കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപനയും നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബോധവത്കരണം നടത്തിയത്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചേവായൂർ പൊലീസ് അറിയിച്ചു. ചേവായൂർ പൊലീസ്, കണ്ണാടിക്കൽ, സൗത്ത് റെസിഡൻറ്സ് അസോസിയേഷൻ, വിവിധ രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നേതൃത്വത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story