Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്നേഹഭവൻ ഒരുക്കി

സ്നേഹഭവൻ ഒരുക്കി

text_fields
bookmark_border
താമരശ്ശേരി: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഒരു കുടുംബത്തിന് വീടൊരുക്കി. വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കുട്ടികൾക്ക് വീടുവെച്ചുനൽകുന്ന സ്നേഹഭവനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീടുപണി പൂർത്തീകരിച്ചത്. ഈങ്ങാപ്പുഴ പൂറ്റേൻകുന്നിൽ നിർമിച്ച വീടിന്റെ താക്കോൽദാനം മന്ത്രി അഹമ്മദ് ദേവർകോവിൽ ചൊവ്വാഴ്ച നിർവഹിക്കും. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ആറു ലക്ഷത്തോളം രൂപ ചെലവഴിച്ച് സുമനസ്സുകളുടെ സഹായത്തോടുകൂടിയാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്നേഹഭവന നിർമാണം പൂർത്തിയാക്കിയത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ വീടില്ലാത്ത കുട്ടികൾക്കായി ഏഴു വീടുകളുടെ നിർമാണം നടന്നുവരുന്നതായി ജില്ല സെക്രട്ടറി വി.ടി. ഫിലിപ്പ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story