Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനടപടികൾ...

നടപടികൾ അംഗീകരിക്കില്ല; വഹാബിന് പിന്തുണയെന്ന്​ നാഷനൽ യൂത്ത് ലീഗ്

text_fields
bookmark_border
കോഴിക്കോട്​: ഇന്ത്യൻ നാഷനൽ ലീഗ് ദേശീയ നേതൃത്വം സംസ്ഥാന കമ്മിറ്റിക്കെതിരെ സ്വീകരിച്ച ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ തീരുമാനങ്ങൾ അടിച്ചേൽപിക്കുന്നത് ദുരുദ്ദേശ്യപരമാണ്. സംസ്ഥാന ഘടകത്തിലെ വിഭാഗീയതക്ക് അറുതിവരുത്താൻ ദേശീയ കമ്മിറ്റിക്ക്‌ കഴിഞ്ഞിട്ടില്ല. ഒരു വിഭാഗത്തിനുവേണ്ടി നിലകൊള്ളുന്ന അഖിലേന്ത്യ കമ്മിറ്റിയുടെ നടപടികൾ മുഴുവൻ പ്രവർത്തകരും തള്ളിക്കളയും. അടുത്ത കാലത്ത് പാർട്ടിയിലേക്കു കടന്നുവന്ന ചിലരുടെ താൽപര്യങ്ങൾക്ക് ദേശീയ നേതൃത്വം വഴങ്ങുകയാണ്. സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ പൂർണ വിശ്വാസം അർപ്പിക്കുന്നതായും പിന്തുണ പ്രഖ്യാപിക്കുന്നതായും നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഷംസീർ കരുവൻതിരുത്തിയും ജനറൽ സെക്രട്ടറി ഒ.പി. റഷീദും വാർത്തക്കുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story