Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:42 AM IST Updated On
date_range 14 Feb 2022 5:42 AM ISTവഹാബിനെ നീക്കിയ നടപടി അംഗീകരിക്കില്ല -നാഷനൽ പ്രവാസി ലീഗ്
text_fieldsbookmark_border
കോഴിക്കോട്: ഐ.എൻ.എൽ കേരള സംസ്ഥാന കമ്മിറ്റിക്കെതിരെ ദേശീയ നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് നാഷനൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി. സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബിന് യോഗം പിന്തുണ പ്രഖ്യാപിച്ചു. ഇടക്കാലത്ത് പാർട്ടിയിൽ അംഗത്വമെടുത്ത് നേതൃത്വം കൈയടക്കിയ ചിലരുടെ ജൽപനങ്ങൾക്കു വഴങ്ങി, പാർട്ടിയെ കെട്ടിപ്പടുത്ത നേതാക്കളെയും പ്രവർത്തകരെയും തള്ളിക്കളയുന്ന ദേശീയ നേതൃത്വത്തിന്റെ നീക്കത്തിൽ ദുരൂഹതയുണ്ട്. പാർട്ടിയെ ഒന്നിച്ച് കൊണ്ടുപോകുന്നതിന് മധ്യസ്ഥരുടെ സാന്നിധ്യത്തിലെടുത്ത തീരുമാനങ്ങളുടെ ലംഘനമാണിത്. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് ടി. ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ കിളിമാനൂർ, ട്രഷറർ ശോഭ അബൂബക്കർ ഹാജി, ഓർഗനൈസിങ് സെക്രട്ടറി സലീം പാടത്ത്, യാവുട്ടി തിരുനാവായ, മജീദ് തെന്നല, താഹ ആലപ്പുഴ, റിയാസ് മാള, സാലിം ബേക്കൽ, എൻ.സി. അസീസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story