Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅടിക്കാടുകൾക്ക്...

അടിക്കാടുകൾക്ക് തീപിടിക്കുന്നത് വ്യാപകമാകുന്നു

text_fields
bookmark_border
അടിക്കാടുകൾക്ക് തീപിടിക്കുന്നത് വ്യാപകമാകുന്നു
cancel
കൊയിലാണ്ടി: വേനൽ കനത്തുതുടങ്ങിയതോടെ അടിക്കാടുകൾക്ക് തീപിടിക്കുന്നത് വ്യാപകമായി. അഗ്നി രക്ഷസേനക്ക് പണിയും കൂടി. വേനലിൽ ഉണങ്ങിനിൽക്കുന്ന ഇവക്ക് എളുപ്പത്തിൽ തീപിടിക്കും. ചെറിയ കാറ്റുമതി ആളിപ്പടരാൻ. പലപ്പോഴും ബോധപൂർവം തീകൊളുത്തിയാണ് പ്രശ്നമാക്കുന്നത്. അശ്രദ്ധയോടെ വലിച്ചെറിയുന്ന സിഗരറ്റുകുറ്റികളിൽ നിന്നടക്കം അടിക്കാടുക്കൾക്ക് തീപിടിക്കാറുണ്ട്. ജനവാസം കുറഞ്ഞ മേഖലകളിൽ അടിക്കാടുകൾ ധാരാളമായുണ്ട്. തീ ആളിപ്പടരുമ്പോൾ മാത്രമായിരിക്കും ജനശ്രദ്ധയിൽപെടുക . ഞായറാഴ്ച വൈകീട്ട്​ മുചുകുന്ന് ഗവ. കോളജിനു സമീപം സ്വകാര്യ വ്യക്തിയുടെ രണ്ടര ഏക്കറോളം വരുന്ന സ്ഥലത്തെ അടിക്കാടിനു തീ പിടിച്ചു. ആളിപ്പടർന്ന തീ അസി. സ്റ്റേഷൻ ഓഫിസർ പി. കെ. പ്രമോദ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷ സേന അണച്ച് അപകടം ഒഴിവാക്കി. കഴിഞ്ഞ ദിവസം പന്തലായനി കൂമൻതോടിനു സമീപം നിർദിഷ്ട ബൈപാസ് കടന്നുപോകുന്ന സ്ഥലത്തു മുറിച്ചിട്ട മരങ്ങൾക്കും അടിക്കാടുകൾക്കും തീപിടിച്ചിരുന്നു. പടം മുചുകുന്നിൽ അടിക്കാടിനു തീപിടിച്ചപ്പോൾ അഗ്നിസുരക്ഷ സേന അണക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story