Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:41 AM IST Updated On
date_range 14 Feb 2022 5:41 AM ISTസ്റ്റേഡിയത്തിൽ കെട്ടിടനിർമാണം: സംരക്ഷണ സമിതി രൂപവത്കരിച്ചു
text_fieldsbookmark_border
വടകര: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനോടു ചേർന്ന് നിർമിച്ച നഗരസഭ മിനി സ്റ്റേഡിയത്തിൽ കെട്ടിടം നിർമിക്കാൻ പി.ടി.എയും സ്കൂൾ അധികൃതരും നടത്തുന്ന നീക്കത്തിൽ പ്രതിഷേധിച്ച് ബഹുജന കൺവെൻഷൻ നടത്തി. കായികതാരങ്ങളും നാട്ടുകാരും പങ്കെടുത്തു. നീലിമ നടക്കുതാഴയുടെയും ബ്ലാക്ക് ഡെവിൾസ് പുത്തൂരിന്റെയും നേതൃത്വത്തിലാണ് ബഹുജന കൺവെൻഷൻ വിളിച്ചുചേർത്ത് സ്റ്റേഡിയം സംരക്ഷണ സമിതി രൂപവത്കരിച്ചത്. നടക്കുതാഴ, പുത്തൂർ പ്രദേശങ്ങളിലെയും സമീപപ്രദേശങ്ങളിലെയും നിരവധി കുട്ടികളും മുതിർന്നവരും കായിക പരിശീലനവും മറ്റു വിനോദങ്ങളിലും ഏർപ്പെടുന്ന വടകര നഗരസഭയിലെ ഏക സ്റ്റേഡിയമാണിത്. നിലവിൽ കെട്ടിടം പണിയാൻ ആവശ്യമായ സ്ഥലം വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതൊന്നും ഉപയോഗപ്പെടുത്താൻ ശ്രമിക്കാതെ സ്റ്റേഡിയത്തിൽ കെട്ടിടം നിർമിക്കാൻ നടത്തുന്ന നീക്കത്തിൽനിന്ന് അധികൃതർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. 200ഓളം ആളുകൾ പങ്കെടുത്ത കൺവെൻഷൻ പുറന്തോടത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു. എടയത്ത് ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് മാണിക്കോത്ത് രാഘവൻ, സി. രാമകൃഷ്ണൻ, കെ.കെ. രാജീവൻ, രാഹുൽ രാജ്, ഇ.ടി.കെ. രാഘവൻ, വി. മോഹൻദാസ്, പ്രമോദ് കുനിയിൽ, സി.വി. വിജയൻ, പറമ്പത്ത് രവീന്ദ്രൻ, കെ. അനിൽ, പി. ജിഷ, എൻ.എം. അഖിൽ, കിരൺ പ്രഭ എന്നിവർ സംസാരിച്ചു. കെ.ടി.കെ. അജിത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story