Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേനൽ കനത്തു; പുഴകളും...

വേനൽ കനത്തു; പുഴകളും തോടുകളും വറ്റി തുടങ്ങി 

text_fields
bookmark_border
വേനൽ കനത്തു; പുഴകളും തോടുകളും വറ്റി തുടങ്ങി 
cancel
നാദാപുരം: വേനൽച്ചൂടേറിയതോടെ പുഴകളും തോടുകളും വറ്റിവരളുന്നു. നീരുവകൾ കുറഞ്ഞു. മലയോരം കരിഞ്ഞുണങ്ങുന്നു. നീർച്ചാലുകളുടെ വരൾച്ച പുഴകളിലെ ജലവിതാനത്തെയും ബാധിച്ചുതുടങ്ങി. വയനാട് അതിർത്തിയിൽനിന്ന് ആരംഭിച്ച് വിലങ്ങാട് വഴി മയ്യഴിയിലേക്ക് ഒഴുകുന്ന പുഴയുടെ പ്രധാന ഭാഗങ്ങളിലെല്ലാം ഇപ്പോൾ ജലനിരപ്പ് വൻതോതിൽ താഴ്ന്നു. വിലങ്ങാട് മേഖലയിലെ നിരവധി ചെറുതോടുകളിലൂടെ ഒലിച്ചെത്തുന്ന വെള്ളമാണ് പുഴയെ സമ്പന്നമാക്കുന്നത്. എന്നാൽ, ഇവയിൽ മിക്കവയും ഇപ്പോൾതന്നെ വറ്റി. മഴ മാറിയതും അനിയന്ത്രിതമായി നടന്നുവരുന്ന ഖനനപ്രവർത്തനങ്ങളും നീർച്ചാലുകളുടെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുത്തുകയാണ്. മലയോര മേഖല മുമ്പെങ്ങുമൊന്നുമില്ലാത്ത വരൾച്ചയിലേക്ക് നീങ്ങുകയാണ്. പുഴയുടെ തുടക്കത്തിൽതന്നെ വൈദ്യുതി വകുപ്പിനു കീഴിലുള്ള മിനി വൈദ്യുതി പദ്ധതിയും പ്രവർത്തിക്കുന്നു. കൂറ്റൻ തടയണ കെട്ടിയാണ് ഇവിടെ വെള്ളം സംഭരിക്കുന്നത്. ഇതും പുഴയുടെ ജലവിതാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മലമ്പ്രദേശങ്ങളിലെ ജലവിതാനത്തിലെ താഴ്ച പുഴകളെയും തോടുകളെയും ആശ്രയിക്കുന്ന മറ്റു പ്രദേശങ്ങളിലും വരൾച്ചക്കിടയാക്കുകയാണ്. CLKZ ndm 1: വറ്റിത്തുടങ്ങുന്ന പുഴ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story