Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:39 AM IST Updated On
date_range 14 Feb 2022 5:39 AM ISTപ്രവാസികളെ ജീവിക്കാനനുവദിക്കാത്ത ക്രൂരത പൊറുക്കാനാവില്ല- പ്രവാസി ലീഗ്
text_fieldsbookmark_border
കോഴിക്കോട് : കണ്ണൂരിലെ മാതമംഗലത്ത് പ്രവാസി വ്യാപാരിയുടെ സ്ഥാപനം അടപ്പിച്ച സംഭവം പ്രവാസികളോട് സി.പി.എം കാട്ടുന്ന അനീതിയുടെ തുടർച്ച മാത്രമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. പ്രവാസിയുടെ ഹാർഡ് വെയർ േഷാപ് സി.പി.എം-സി.ഐ ടി.യു ൈകയൂക്കിന്‍റെ പേരിൽ അടക്കാനിടയായതും കടയിൽ നാധനം വാങ്ങാൻ ചെന്ന അഫ്സൽ എന്ന പ്രവാസി ആക്രമിക്കപ്പെട്ടതും പ്രതിഷേധാർഹമാണ്. പ്രവാസികളെ ജീവിക്കാനനുവദിക്കാത്ത ഈ ക്രൂരത പൊറുക്കാനാവില്ല . പ്രസിഡന്‍റ് ഹനീഫ മൂന്നിയൂർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി. ഭാരവാഹികളായ കാപ്പിൽ മുഹമ്മദ് പാഷ, കെ.സി. അഹമ്മദ്, ജലീൽ വലിയകത്ത്, പി.എം.കെ. കാഞ്ഞിയൂർ, ഉമയനല്ലൂർ ശിഹാബുദ്ദീൻ , കെ.വി. മുസ്തഫ, കെ.കെ. അലി, കലാപ്രേമി ബഷീർ ബാബു, എൻ.പി. ഷംസുദ്ദീൻ, സലാം വളാഞ്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story