Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹിജാബ്​ വിലക്കിനെതിരെ...

ഹിജാബ്​ വിലക്കിനെതിരെ പ്രതി​ഷേധസംഗമം

text_fields
bookmark_border
കോഴിക്കോട്​: ഹിജാബിന്റെ പേരിലടക്കം മുസ്‍ലിം സ്ത്രീകളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനുമെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങൾക്കെതിരെ മുസ്‍ലിമ കലക്ടിവിന്റെ നേതൃത്വത്തിൽ പ്രതി​ഷേധസംഗമം നടത്തി. സമകാലിക ഇന്ത്യയിലെ അടിച്ചമർത്തലുകൾക്കെതിരെ മുസ്‍ലിം സ്ത്രീകളോട് ഐക്യപ്പെട്ട്​ രാഷ്ട്രീയ, പൗരാവകാശ, സ്ത്രീ അവകാശ പ്രവർത്തകരും മാധ്യമങ്ങളും പൗരസമൂഹവും മുന്നോട്ടുവരണമെന്ന്​ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. എ‍ന്റെ വസ്ത്രം എ‍ന്റെ അവകാശം, എ‍ന്റെ വസ്ത്രത്തിൽ ​തൊട്ടുപോകരുത്​ എന്നിങ്ങനെ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും മുദ്രാവാക്യംവിളികളുമായി നടത്തിയ സംഗമത്തിൽ നിരവധി പേർ പ​ങ്കെടുത്തു. നിഷാദ് റാവുത്തർ, സമീർ ബിൻസി, ആയിഷ റെന്ന, റാനിയ സുലൈഖ, ലദീദ ഫർസാന, ഫാത്തിമ സഹ്‌റ ബത്തൂൽ, സെബ ഷിറിൻ, ഗാർഗി എച്ച്, ഷമീമ സക്കീർ, അംബിക മറുവാക്ക്, നസീമ, മൃദുല ഭവാനി, പി.കെ. അബ്​ദുൽ ജലീൽ, യൂസുഫ്​ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story