Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:38 AM IST Updated On
date_range 14 Feb 2022 5:38 AM ISTവടകരയിൽ ഓട്ടോ ഡ്രൈവർമാർ സമരത്തിലേക്ക്
text_fieldsbookmark_border
വടകര: അധിക സീറ്റ് ഘടിപ്പിച്ചുള്ള കോൾടാക്സി സർവിസ് അവസാനിപ്പിക്കുക, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അനുവദിച്ച സ്ഥലത്തുനിന്ന് കോൾടാക്സികൾ സർവിസ് നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വടകരയിലെ ഓട്ടോ തൊഴിലാളികൾ സമരത്തിലേക്ക്. സംയുക്ത ട്രേഡ് യൂനിയനുകളുമായി ആലോചിച്ച് പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കാൻ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ വടകര ഓട്ടോ സെക്ഷൻ കമ്മിറ്റി തീരുമാനിച്ചു. വടകര പുതിയ സ്റ്റാൻഡ്, അഞ്ചു വിളക്ക്, അടക്കാതെരു തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കോൾടാക്സികൾ അനധികൃത സർവിസ് നടത്തുന്നത്. യോഗത്തിൽ സാജിർ കാരാട്ട് അധ്യക്ഷത വഹിച്ചു. എം.പി. സുരേഷ് ബാബു, വേണു കക്കട്ടിൽ, വി. രമേശൻ, എം. പ്രദീപൻ, എ.കെ. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story