Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനികുതിഭാരത്തിൽ...

നികുതിഭാരത്തിൽ വഴിമുട്ടി സ്വ​കാര്യ ബസ്​ സർവിസ്​ മേഖല

text_fields
bookmark_border
-സ്വന്തം ലേഖകൻ കോഴിക്കോട്​: കോവിഡ്​ കാലത്തെ നികുതിയടക്കം ഒറ്റയടിക്ക്​ ഒരു ലക്ഷം രൂപ അടക്കണമെന്ന്​ സർക്കാർ ഉത്തരവിൽ വ​ഴിമുട്ടി സ്വകാര്യ ബസ്​ ഉടമകൾ. കഴിഞ്ഞ ഒമ്പത്​ മാസത്തെ നികുതി മാർച്ചിൽ അടച്ചു തീർക്കാനാണ്​ ബസുടമകൾക്ക്​ നോട്ടീസ്​ ലഭിച്ചിരിക്കുന്നത്​. ജനുവരിയിൽ അടക്കണമെന്നായിരുന്നു ആദ്യ ഉത്തരവെങ്കിലും മാർച്ചിനുള്ളിൽ മതി എന്ന്​ പിന്നീട്​ തീരുമാനം വന്നു. മൂന്ന്​ മാസം കൂടുമ്പോഴാണ്​ നികുതി മുൻകൂറായി അടക്കേണ്ടത്​ എന്നാണ്​ വ്യവസ്ഥ. 2021 ജൂലൈ, ആഗസ്റ്റ്​, സെപ്​റ്റംബർ വരെയുള്ള കാലയളവും ഒക്​ടോബർ, നവംബർ, ഡിസംബർ വരെയുള്ള കാലയളവും അടക്കം ജനുവരിയിലെ ഗഡുവിനൊപ്പം അടക്കാനാണ്​ നിർദേശം വന്നിരിക്കുന്നത്​. അതേസമയം ഭാഗിക ലോക്​ഡൗണും കോവിഡ്​ നിയന്ത്രണങ്ങളുമുള്ള കഴിഞ്ഞ വർഷത്തിലെ നികുതികൾ എങ്ങനെ അടക്കുമെന്നാണ്​ ഉടമകൾ ചോദിക്കുന്നത്​. കോവിഡ്​ നിയന്ത്രണകാലത്തെ സർവിസിന്​ നികുതി ഒഴിവാക്കിക്കൊടുക്കുമെന്ന്​ സർക്കാർ പ്രഖ്യാപിച്ചതിന്​ വിരുദ്ധമാണ്​ പുതിയ ഉത്തരവെന്നാണ്​ ബസുടമകളുടെ വാദം. കോവിഡ്​ നിയന്ത്രണകാലത്തെ നികുതി പൂർണമായി ഒഴിവാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമീഷൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തതാണ്​. ഇത് സർക്കാർ തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്തു. നിയന്ത്രണകാലത്ത്​ ബസുകൾ ഭാഗികമായി സർവിസ് നടത്തേണ്ടി വന്നതിനാലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നിറയെ യാത്രക്കാരെ കയറ്റിപ്പോകാൻ കഴിയാത്തത് കൊണ്ടുമാണ്​ കമീഷൻ ഈ നിർദേശം വെച്ചത്. ഈ സാഹചര്യങ്ങളൊന്നും പരിഗണിക്കാതെയാണ്​ സ്വകാര്യ ബസുകൾക്ക് മാർച്ച്​ മാസം മൂന്ന്​ ഗഡു നികുതി ​ഒരു ലക്ഷത്തോളം രൂപ അടക്കണമെന്ന അവസ്ഥ. കോവിഡ്​ പ്രതിസന്ധിയിൽ കട്ടപ്പുറത്തായ ബസ്​ വ്യവസായം 50 ശതമാനം പോലും തിരിച്ചുവന്നിട്ടില്ല. രണ്ടാം തരംഗവും മൂന്നാം തരംഗവും വ്യവസായത്തെ പ്രതികൂലമായി ബാധിച്ചതാണ്​. ഇന്ധന വിലവർധനയുൾപ്പെടെയുള്ള പ്രതിസന്ധി വേറെ​. കേരളത്തിൽ 32,000 ബസുകൾ ഉണ്ടായിരുന്നിടത്ത്​ നിലവിൽ 7000 ബസുകളാണ് സർവിസ് നടത്തുന്നത് എന്ന്​ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടുന്നു. നാല് പേർക്ക്​ തൊഴിൽ നൽകിയ ബസിൽ ഇപ്പോൾ രണ്ട്​ പേരാക്കി ചുരുക്കി. എന്നിട്ടും വ്യവസായം പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുകയാണ്​. ദീർഘകാലം നിർത്തിയിട്ടതിനെ തുടർന്നുണ്ടായ സാ​ങ്കേതിക തകരാറുകൾ പരിഹരിക്കാനും പരിപാലനത്തിനും നവീകരണത്തിനും വലിയ തുക ചെലവഴി​ച്ചാണ്​ മിക്ക ബസുകളും വീണ്ടും റോഡിലിറക്കിയത്​. നികുതിയുടെ പേരിൽ സർക്കാർ പിടിവാശി കാണിച്ചാൽ ബസ് സർവിസ്​ നിർത്തിവെക്കുകയല്ലാതെ മറ്റ്​ മാർഗമില്ലെന്ന്​ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണൻ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story