Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂളുകൾ വീണ്ടും...

സ്കൂളുകൾ വീണ്ടും സജീവമാകുന്നു; അംഗൻവാടികളിൽ പ്ര​ത്യേക കരുതൽ

text_fields
bookmark_border
LEAD കോഴിക്കോട്​: ഇടവേളക്കുശേഷം പ്രീപ്രൈമറി മുതൽ ഒമ്പതാം ക്ലാസ്​ വരെയുള്ള ക്ലാസുകളിൽ തിങ്കളാഴ്ച മുതൽ വീണ്ടും കുട്ടികളെത്തും. ഒമിക്രോൺ വ്യാപനത്തിന്​ ശമനമായതോടെ വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ ജില്ലയിലും ഒരുക്കം പൂർത്തിയായി. ബാച്ച്​ അടിസ്ഥാനത്തിലാകും മിക്കയിടത്തും അധ്യയനം പുനരാരംഭിക്കുകയെന്ന്​ വിദ്യാഭ്യാസ വകുപ്പ്​ അധികൃതർ പറഞ്ഞു. അടുത്ത ആഴ്ച മുതൽ പ്ലസ്​ടു വരെയുള്ള ക്ലാസുകളിൽ പൂർണതോതിൽ അധ്യയനം ആരംഭിക്കും. അംഗൻവാടികളും സ്കൂളുകളിലെ പ്രീപ്രൈമറി ക്ലാസുകളും തുറക്കുന്നതിന്‍റെ ഭാഗമായി ഒരുക്കം പൂർത്തിയായിട്ടുണ്ട്​. അംഗൻവാടികളുടെ മാനേജ്​മെന്‍റ്​ കമ്മിറ്റി യോഗം ഞായറാഴ്ച വിവിധയിടങ്ങളിൽ നടന്നു. തിങ്കളാഴ്‌ച ജില്ലയിലെ എല്ലാ അംഗൻവാടികളും എൽ.കെ.ജി, യു.കെ.ജി ക്ലാസുകളും തുടങ്ങും. രണ്ടു വർഷത്തിനുശേഷമാണ്‌ വീണ്ടും ഈ ക്ലാസുകൾ ആരംഭിക്കുന്നത്‌. തിങ്കൾ മുതൽ വെള്ളി വരെ രണ്ടു ബാച്ചുകൾ തിരിച്ചായിരിക്കും ക്ലാസ്‌. കർശനമായ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകൾ തുടങ്ങുക. അംഗൻവാടി കുട്ടികൾക്ക്​ പ്ര​ത്യേക കരുതൽ വേണമെന്ന്​ നിർദേശമുണ്ട്​. സാനിറ്റൈസർ കൈയിൽ വെക്കണമെന്നും ഒരുമിച്ചിരുന്ന്​ ഭക്ഷണം കഴിക്കരുതെന്നും നിർദേശമുണ്ട്​. പ്രീ പ്രൈമറി വിഭാഗം തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകളെടുക്കും. അംഗൻവാടികളിലെത്തുന്ന കുട്ടികൾക്ക്​ ഉച്ചഭക്ഷണം പതിവുപോലെ നൽകും. ക്ലാസിൽ വരാത്ത അംഗൻവാടി കുട്ടികൾക്ക്​ വീട്ടിൽ ഭക്ഷണമെത്തിക്കും. രോഗലക്ഷണമുള്ള ജീവനക്കാരും കുട്ടികളും വരേണ്ടതില്ല. ഇടക്കിടെ ​കൈകഴുകാൻ ശ്രദ്ധിക്കണം. ഒന്നിലധികം മാസ്കുകൾ കരുതണമെന്നും രക്ഷിതാക്കൾക്ക്​ നിർദേശമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story