Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:37 AM IST Updated On
date_range 14 Feb 2022 5:37 AM ISTദേശീയപാത വികസനം; യോഗം വിളിച്ചുചേർക്കണം
text_fieldsbookmark_border
വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യാൻ ജനപ്രതിനിധികൾ, സമരസംഘടനകൾ, ദേശീയപാത അതോറിറ്റി, റവന്യൂ വിഭാഗം എന്നീ വകുപ്പ് തലവന്മാരുടെയും യോഗം വിളിച്ചുചേർക്കണമെന്ന് കർമ സമിതി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മറ്റു ജില്ലകളിൽ കലക്ടർമാർ ഇത്തരം യോഗങ്ങൾ വിളിച്ചുചേർത്തിരുന്നു. ഇക്കാര്യത്തിനായി ജില്ലയിലെ എം.പിമാരും എം.എൽ.എമാരും ഇടപെടണം. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിലും യോഗം അനുശോചിച്ചു. ചെയര്‍മാന്‍ സി.വി. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, അബു തിക്കോടി, കെ. കുഞ്ഞിരാമന്‍, പി. ബാബുരാജ്, പി. സുരേഷ്, പി.പി. ബൈജു, അഹമ്മദ് വടകര, പി. പ്രകാശ് കുമാർ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story