Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.ജെ.പി പ്രവർത്തകർ...

ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി; ഒരാൾക്ക്​ കുത്തേറ്റു

text_fields
bookmark_border
തളങ്കര ആബിദ്​ കൊലക്കേസിലെ പ്രതികളാണ്​ ഇരുവരും കാസർകോട്​: കുട്​ലുവിൽ ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി, ഒരാൾക്ക്​ കുത്തേറ്റു. പ്രശാന്ത് നെൽക്കളക്കാണ് (28) കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഇയാ​ളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ മഹേഷ് ബട്ടംപാറയെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10ഓടെയാണ്​ സംഭവം. യുവാവ് അപകടനില തരണം ചെയ്​തതായി പൊലീസ്​ പറഞ്ഞു. തളങ്കര നുസ്രത് നഗറിലെ സൈനുൽ ആബിദിനെ (22) കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്​ ഇരുവരും. പ്രശാന്തും മഹേഷും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരു​െന്നന്നും ഇതി​ന്‍റെ തുടർച്ചയാണ്​ പുതിയ സംഭവമെന്നും പൊലീസ്​ പറഞ്ഞു. മദ്യപാനത്തിനിടെയുണ്ടായ വാക്​തർക്കത്തിൽ മഹേഷ് കൈയിൽ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നുവത്രേ. കൊലപാതകം, വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് മഹേഷ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story