Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപകരെ...

അധ്യാപകരെ പിരിച്ചുവിടൽ: നാളെ സർവകലാശാല​ മാർച്ച്‌

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന ട്രെയിനിങ് കോളജുകളിലെ അധ്യാപകരെ പിരിച്ചുവിടുന്നതിനെതിരെ ചൊവ്വാഴ്ച കാലിക്കറ്റ്​ സർവകലാശാലയിലേക്ക്​ അധ്യാപകർ മാർച്ച്​ നടത്തും. പിരിച്ചുവിടൽ അനുവദിക്കുകയില്ലന്ന് സ്വാശ്രയ അധ്യാപകരുടെ സംഘടനയായ എസ്.എഫ്.സി.ടി.എസ്.എ സംസ്ഥാന സെക്രട്ടറി ഡോ.എ. അബ്ദുൽ വഹാബ് പറഞ്ഞു. സർവകലാശാല നേരിട്ട് അഞ്ച് ജില്ലകളിലായി നടത്തുന്ന ബി.എഡ് കോളജുകളിലെ അധ്യാപകരെയാണ് പിരിച്ചുവിടാൻ ശ്രമം നടത്തുന്നത്. കഴിഞ്ഞ സിൻഡിക്കേറ്റ് മീറ്റിങ്​ തീരുമാനപ്രകാരം പുതിയ നിയമന ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. സർവകലാശാലയുടെ 11 സെന്‍ററുകൾക്ക് എൻ.സി.ടി.ഇ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. അധ്യാപകർക്ക് യോഗ്യത ഇല്ലാത്തതുകൊണ്ടല്ല, യഥാസമയം ഭൗതിക സൗകര്യങ്ങൾ ഒരുക്കാത്തതുകൊണ്ടാണ് അംഗീകാരം നഷ്ടമായത്. ഇപ്പോൾ ഹൈകോടതി ഉത്തരവ് പ്രകാരമാണ് സെന്‍ററുകൾ നടന്നുപോകുന്നത്. അതതു കാലത്തെ യു.ജി.സി, എൻ.സി.ടി.ഇ റെഗുലേഷൻ പ്രകാരം ഇന്‍റർവ്യൂ നടത്തിയാണ് ഈ അധ്യാപകരെ നിയമിച്ചത്. മുഴുവൻ അധ്യാപകർക്കും നിഷ്കർഷിക്കുന്ന യോഗ്യതയുണ്ട്. അംഗീകാരം നേടിയെടുക്കുകയെന്ന മറപിടിച്ച്​ അധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെസമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എസ്.എഫ്.സി.ടി.എസ്.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story