Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാവിന്​ മർദനം: ഓട്ടോ...

യുവാവിന്​ മർദനം: ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

text_fields
bookmark_border
കോഴിക്കോട്‌: സാമ്പത്തിക തർക്കത്തെ തുടർന്ന്‌ യുവാവിനെ മർദിച്ച കേസിൽ രണ്ട്‌ ഓട്ടോ ഡ്രൈവർമാരെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. കൊളത്തറ ശാരദ മന്ദിരം സദേശി സഹിരൂഷ്‌ അബി (30), വെള്ളയിൽ കോന്നാട്‌ ബീച്ച്‌ മുഹമ്മദ് നിസാജ് (30) എന്നിവരെയാണ്‌ കസബ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ഈ മാസം ഒന്നിന്‌ മാവൂർ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. കല്ലായി മരക്കാർക്കടവിലെ സൗഫിർ അലിയിൽനിന്ന്‌ ഓട്ടോ ഡ്രൈവർ ചക്കുംകടവിലെ നാസി 3000 രൂപ കടം വാങ്ങിയിരുന്നു. പണം തിരിച്ച്‌ ചോദിച്ചെത്തിയ സൗഫിർ അലിയും നാസിയും തമ്മിൽ തർക്കമുണ്ടായി. സംഭവത്തിൽ നാസിക്ക്‌ നിസ്സാര പരിക്കേറ്റു. ഇവിടെയെത്തിയ ഓട്ടോ ഡ്രൈവർമാർ സൗഫിർ അലിയെ മർദിച്ചു. കസേരകൊണ്ടുള്ള അടിയിൽ സൗഫിർ അലിയുടെ കാലിന്‍റെ എല്ലുപൊട്ടുകയും മൂക്കിന്‌ പരിക്കേൽക്കുകയും ചെയ്തു. സി.സി.ടി.വി പരിശോധിച്ച്‌ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ്‌, റെയിൽവേ സ്‌റ്റേഷനരികിലെ ഹോട്ടലിൽനിന്ന്‌ സഹൂരിഷിനെയും മുഹമ്മദ്‌ നിസാജിനെയും പിടികൂടി. കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്‍റെ നേതൃത്വത്തിൽ സബ്‌ ഇൻസ്‌പെക്ടർ ടി.എസ്‌. ശ്രീജിത്ത്‌, എ.എസ്‌.ഐ സന്തോഷ്‌ കുമാർ എന്നിവരാണ്‌ പ്രതികളെ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു. sahiroosh abi സഹിരൂഷ്​ അബി muhamed nisaj മുഹമ്മദ്​ നിസാജ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story