Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:42 AM IST Updated On
date_range 13 Feb 2022 5:42 AM ISTമാലിന്യ ശേഖരണത്തിന് പെരുവയലിൽ സ്ഥിരം സംവിധാനം
text_fieldsbookmark_border
കുറ്റിക്കാട്ടൂർ: മാലിന്യ സംസ്കരണ രംഗത്ത് പുതിയ ചുവടുവെപ്പുമായി പെരുവയലിൽ എം.സി.എഫ് പ്രവർത്തനമാരംഭിച്ചു. വീടുകളിൽനിന്ന് ഹരിത കർമ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യം ഈ സെന്ററുകളിലെത്തിക്കും. ഇവിടെനിന്ന് വേർതിരിച്ചശേഷം ക്ലീൻ കേരള മിഷന് കൈമാറും. മികച്ച സൗകര്യങ്ങളോടെ വെള്ളിപറമ്പിലാണ് കേന്ദ്രം നിർമിച്ചത്. പഞ്ചായത്തിൽ ആറുവർഷമായി വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും സ്വന്തമായ സംഭരണ കേന്ദ്രം ഉണ്ടായിരുന്നില്ല. എം.സി.എഫ് നിർമിച്ചതോടെ മാലിന്യ ശേഖരണം കൃത്യമായി നടക്കും. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് 21 ലക്ഷം രൂപ ചെലവിട്ട് കെട്ടിടം നിർമിച്ചത്. ചുറ്റുമതിൽ നിർമാണത്തിന് 10 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്. എം.സി.എഫ് കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുബിത തോട്ടാഞ്ചേരി, പി.കെ. ഷറഫുദ്ദീൻ, സീമ ഹരീഷ്, വാർഡ് മെംബർ ബിജു ശിവദാസൻ, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ സി.കെ. അജീഷ്, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ സി. പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി ബിജു, അസി. എൻജിനീയർ സി.ജെ. അർച്ചന, വൈ.വി. ശാന്ത, സി.എം. സദാശിവൻ, അഹമ്മദ് പേങ്കാട്ടിൽ, എൻ.വി. കോയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
