Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:42 AM IST Updated On
date_range 13 Feb 2022 5:42 AM ISTകവർച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
ബേപ്പൂർ: നിരവധി കവർച്ച കേസുകളിലെ പ്രതിയായ ചാലിയം സ്വദേശി പൊക്ലിൻറകത്ത് സഫ്‌വാൻ (30) അറസ്റ്റിൽ. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള വക്കീലിന്റെ ഓഫിസിൽ കയറി ബഹളം വെച്ചതിന് കസബ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ നിരവധി പിടിച്ചുപറി, കവർച്ച, മോഷണ കേസുകളിൽ പ്രതിയാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ഇയാളുടെ മേൽവിലാസം പരിശോധിച്ചതിൽ ബേപ്പൂർ പൊലീസ് സ്റ്റേഷനിൽ കവർച്ച കേസ്സുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറണ്ടുണ്ടെന്നും നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എട്ടോളം കേസുകൾ നിലവിലുണ്ടെന്നും ബോധ്യമായി. ബേപ്പൂർ പൊലീസ് എ.എസ്.ഐമാരായ മുഹമ്മദ് സുനീർ, അശോകൻ, സി.പി.ഒ നിധിൻരാജ് എന്നിവർ കസബ സ്റ്റേഷനിൽ എത്തി പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
