Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂർ വില്ലേജ്...

ബേപ്പൂർ വില്ലേജ് ഓഫിസിൽ വിജിലൻസ് പരിശോധന

text_fields
bookmark_border
ബേപ്പൂർ: വില്ലേജ് ഓഫിസിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തി. വില്ലേജ് ഓഫിസിൽ കുറെക്കാലമായി നടന്നുവരുന്ന ക്രമക്കേടുകളെക്കുറിച്ചും അഴിമതിയെ സംബന്ധിച്ചും പൊതുജനങ്ങളിൽനിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോഴിക്കോട് വിജിലൻസ് സൂപ്രണ്ട് പി.സി. സജീവന്റെ നിർദേശപ്രകാരം വിജിലൻസ് ഇൻസ്പെക്ടർ തച്ചൻകുന്ന് മനോഹരനും സംഘവുമാണ് പരിശോധന നടത്തിയത്. സർക്കാറിൽ അടക്കേണ്ട നികുതിപ്പണം യഥാസമയം അടക്കാതെ തിരിമറി നടത്തിയെന്നും പണം കൈവശം വെക്കുന്ന രീതി വില്ലേജ് ഓഫിസിൽ തുടർന്നുവരുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്‌. വില്ലേജ് ഓഫിസിൽനിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കും സാധാരണക്കാരന് വലിയ കാലതാമസം നേരിടുന്നതായാണ് പരാതി. എന്നാൽ, ഓഫിസിൽ ഒരു നിയന്ത്രണവുമില്ലാതെ കടന്നുകയറി 'സേവനം' നടത്തിക്കൊടുക്കുന്ന ഇടനിലക്കാരുമായി ബന്ധപ്പെട്ടാൽ പെട്ടെന്ന് കാര്യങ്ങൾ ശരിയാക്കിക്കിട്ടും. വില്ലേജ് ജീവനക്കാരും ഇടനിലക്കാരും ചേർന്നുള്ള ലോബിയാണ് ഓഫിസ് നിയന്ത്രിക്കുന്നതെന്നും പരാതി ഉയർന്നിരുന്നു. ഓഫിസ് പ്രവർത്തനം സുതാര്യവും അഴിമതി മുക്തവുമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story