Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാതൃകാ തോട്...

മാതൃകാ തോട് നാശത്തിന്റെ വക്കിൽ

text_fields
bookmark_border
കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ചെറ്റക്കടവ്- ആവിലോറ - നെല്ലാങ്കണ്ടി തോട് നാശത്തിന്റെ വക്കിൽ. വേനൽക്കാലത്ത് കാർഷിക ആവശ്യത്തിനും കുടിവെള്ള പ്രശ്നം പരിഹരിക്കാനും ഏറെ ഉപകരിച്ചിരുന്ന ജലസ്രോതസ്സാണ് ഈ തോട്. എട്ട് വാർഡുകളിലൂടെ എട്ട് കിലോമീറ്റർ ദൂരം ഒഴുകി പൂനൂർ പുഴയുടെ നെല്ലാങ്കണ്ടി കടവിൽ ചേരുന്നതാണ് തോട്. സംരക്ഷണ ഭിത്തികൾ പലഭാഗത്തും തകർന്നും മാലിന്യം തള്ളൽ കേന്ദ്രമായും മാറിയതോടെ തോടിന്റെ ഉപയോഗം നാട്ടുകാർക്ക് ലഭിക്കുന്നില്ല. ജലസേചന ആവശ്യങ്ങൾക്കായി പല ഭാഗങ്ങളിൽ നിർമിച്ച തടയണകളും തകർന്നു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ആവിലോറയിൽ തടയണ നിർമിച്ചിട്ടുണ്ട്. വീടുകളിൽ നിന്നടക്കം കൊണ്ടുവന്ന് വലിച്ചെറിയുന്ന മാലിന്യം തോട്ടിൽ കുമിഞ്ഞുകുടിയതിനാൽ ആളുകൾക്ക് അലക്കാനോ കുളിക്കാനോ കഴിയാത്ത നിലയാണിപ്പോൾ. വറ്റിത്തുടങ്ങിയതോടെ തോടിനോടുചേർന്ന ഭാഗത്ത് കുടിവെള്ള ക്ഷാമത്തിനും ഇടയായിട്ടുണ്ട്. പല ഭാഗത്തും ചളി നിറഞ്ഞതിനാൽ തോട്ടിലേക്കിറങ്ങാൻ പറ്റുന്നില്ല. കഴിഞ്ഞ വർഷം ജനകീയ കൂട്ടായ്മയിൽ ശുചീകരണ പ്രവൃത്തികൾ നടത്തിയിരുന്നു. തോടിന്റെ സംരക്ഷണത്തിന് നടപടികൾ വേണമെന്ന ആവശ്യം ശക്തമാണ്. തോട് സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിത്തി നിർമാണം, മണ്ണ് നീക്കം ചെയ്യൽ, അരികുകളിൽ കൈതച്ചെടികൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ പ്രവൃത്തികൾ നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story