Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവസ്ത്ര സ്വാതന്ത്ര്യം:...

വസ്ത്ര സ്വാതന്ത്ര്യം: ഭരണകൂട നീക്കം ജനാധിപത്യവിരുദ്ധം - കെ.എൻ.എം

text_fields
bookmark_border
കൊടുവള്ളി: മാന്യമായ വസ്ത്രധാരണം നടത്താനുള്ള വ്യക്തി സ്വാതന്ത്ര്യത്തെ തടയിട്ട് വസ്ത്ര സ്വാതന്ത്ര്യത്തിൽ കടന്നുകയറാനുള്ള ഭരണകൂട നീക്കങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ല പ്രബോധക ശിൽപശാല അഭിപ്രായപ്പെട്ടു. ഹിജാബിന്റെ പേരിൽ വിവാദം സൃഷ്ടിച്ച് വർഗീയത പടർത്തി ലാഭം കൊയ്യാനുള്ള ഫാഷിസ്റ്റ് നീക്കങ്ങളെ ജാഗ്രതയോടെ കാണണം. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടുകളിൽ വിള്ളൽ വീഴ്ത്തി ധ്രുവീകരണത്തിന് ശ്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണം. ധാർമിക മൂല്യങ്ങൾ ചവിട്ടിമെതിച്ചും സദാചാരത്തെ കൊല ചെയ്തും ഉദാരവാദത്തിന് ചൂട്ടുപിടിക്കുന്നവർ സമൂഹത്തെ അരാജകത്വത്തിലേക്ക് വഴിനടത്തുകയാണെന്ന് ശില്പശാല അഭിപ്രായപ്പെട്ടു. കരുത്താണ് ആദർശം, കരുതലാണ് കുടുംബം എന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാല കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എൻ.എം. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. ജാബിർ അമാനി, എം. അഹ്മദ് കുട്ടി മദനി, ടി.പി. ഹുസൈൻകോയ, പ്രഫ. സഹദ് ബിൻ അലി എന്നിവർ വിഷയാവതരണം നടത്തി. ഫൈസൽ ഇയ്യക്കാട്, ശുക്കൂർ കോണിക്കൽ, കുഞ്ഞിക്കോയ മാസ്റ്റർ ഒളവണ്ണ, പി.സി. അബ്ദുറഹിമാൻ, അബ്ദുൽ ജലീൽ അത്തോളി, എൻ.ടി. അബ്ദുറഹിമാൻ, മഹബൂബ് ഇടിയങ്ങര എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story