Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:40 AM IST Updated On
date_range 13 Feb 2022 5:40 AM ISTചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിൽ ഹെറിറ്റേജ് മ്യൂസിയം ഒരുങ്ങുന്നു
text_fieldsbookmark_border
മുക്കം: ദേശത്തിന്റെ പൈതൃകവും ചരിത്ര വസ്തുതകളും വിദ്യാർഥികൾക്ക് നേരനുഭവമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഹെറിറ്റേജ് മ്യൂസിയം ഒരുങ്ങുന്നു. നാടിന്റെ ചരിത്രശേഷിപ്പുകളുടെ അപൂർവ ശേഖരങ്ങൾ സൂക്ഷിക്കുകയും പഠന വിധേയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിൽ ഹിസ്റ്ററി ഡിപാർട്മെന്റിന്റെ നേതൃത്വത്തിൽ ഹെറിറ്റേജ് മ്യൂസിയം ഒരുങ്ങുന്നത്. പൗരാണിക നാണയങ്ങൾ, ആഭരണങ്ങൾ, പാത്രങ്ങൾ, നന്നങ്ങാടി, ലിഖിതങ്ങൾ തുടങ്ങി വിവിധ ചരിത്ര പ്രധാനമായ വസ്തുക്കൾ ഹെറിറ്റേജ് മ്യൂസിയത്തിലൂടെ പ്രദർശിപ്പിക്കും. വിജ്ഞാനപ്രദമായ വിവിധ വസ്തുക്കളുടെ ശേഖരം ഇവിടെ സൂക്ഷിക്കും. ചരിത്രപഠനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും സെമിനാറുകളും ഇതിന്റെ ഭാഗമായി നടക്കും. ഹെറിറ്റേജ് മ്യൂസിയം യാഥാർഥ്യമാകുന്നതോടെ സ്കൂളിലെ ചരിത്ര വിദ്യാർഥികൾക്ക് പഠനങ്ങൾക്ക് കൂടുതൽ അവസരവും ലഭിക്കും. ഹ്യൂമാനിറ്റീസ് പൂർവവിദ്യാർഥി മുർഷാദ് കാരാട്ടാണ് മ്യൂസിയത്തിന്റെ രൂപമാതൃക ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story