Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:40 AM IST Updated On
date_range 13 Feb 2022 5:40 AM ISTകൊയിലാണ്ടി സംഘർഷമേഖലയിൽ മൂന്നുമാസത്തേക്ക് പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും വിലക്ക്
text_fieldsbookmark_border
കൊയിലാണ്ടി: ഓട്ടോറിക്ഷ ഡ്രൈവറും ബി.ജെ.പി പ്രവർത്തകനുമായ നിജു എന്ന അർഷിദിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടം സർവകക്ഷി യോഗം വിളിച്ചുചേർത്തു. സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്ത യോഗം അക്രമത്തെ അപലപിച്ചു. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. സമാധാനം പാലിക്കാനുള്ള നീക്കത്തിന് എല്ലാ രാ ഷ്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചു. പ്രദേശത്ത് മൂന്നുമാസത്തേക്ക് പൊതുയോഗമോ പ്രകടനമോ നടത്താൻ പാടില്ല. സമൂഹമാധ്യമങ്ങൾ വഴി പ്രകോപനപരമായ പ്രചാരണങ്ങൾ നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. വടകര ആർ.ഡി.ഒ ബിജു. തഹസിൽദാർ സി.പി. മണി, ഡി.വൈ.എസ്.പി.അബ്ദുൽ ഷെരീഫ്, സി.ഐ എൻ. സുനിൽകുമാർ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട്, വിവിധ സംഘടന പ്രതിനിധികളായ എസ്.ആർ. ജയ്കിഷ്, വി.കെ. ജയൻ, ടി.കെ. ചന്ദ്രൻ, പി.ടി. ശ്രീലേഷ്, കെ.പി. വിനോദ് കുമാർ, വി.പി. ഇബ്രാഹിംകുട്ടി, എ. അസീസ്, ഇസ്മായിൽ തമ്മന , റിയാസ്, സി.പി. ശ്രീനിവാസൻ, പി.സി. അബ്ദുല്ല, കെ.ഗീതാനന്ദൻ, കെ.ടി.എം.കോയ, പി.കെ. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. പടം Koy 4 കൊയിലാണ്ടിയിൽ സർവകക്ഷി യോഗത്തിൽ കാനത്തിൽ ജമീല എം.എൽ.എ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
