Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:39 AM IST Updated On
date_range 13 Feb 2022 5:39 AM ISTതങ്കമണിക്ക് നാട് വീടൊരുക്കും
text_fieldsbookmark_border
കൊടിയത്തൂർ: 16 വർഷത്തിലധികമായി ഷീറ്റുകൊണ്ട് മറച്ചുണ്ടാക്കിയ ഒറ്റമുറി കൂരയിൽ കഴിയുന്ന പന്നിക്കോട് എടപ്പറ്റ തങ്കമണിയുടെ വീട് നിർമാണത്തിന് തുടക്കമായി. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമാണം. വീട് നിർമാണത്തിനുള്ള ഫണ്ട് ശേഖരണം കഴിഞ്ഞദിവസം തുടങ്ങി. യു.എ.ഇ കെ.എം.സി.സി വർക്കിങ് പ്രസിഡൻറ് യു. അബ്ദുല്ല ഫാറൂഖിയിൽനിന്ന് ജനകീയ കമ്മിറ്റി ഭാരവാഹികളായ മജീദ് പുതുക്കുടി, ബൈജു ഉണിക്കോരൻ കുന്നത്ത് എന്നിവർ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്തിന്റെ സാന്നിധ്യത്തിൽ കുറ്റിയടിക്കൽ കർമവും നടന്നു. പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, രതീഷ് കളക്കുടിക്കുന്ന്, കമ്മിറ്റി അംഗങ്ങളായ സുബ്രമണ്യൻ തിരുവോണ നിലയം, ടി.കെ. ജാഫർ, ബാബു മൂലയിൽ, കൺവീനർ ബൈജു, ട്രഷറർ സി. ഫസൽ ബാബു, യു.പി. മമ്മദ്, ബഷീർ പാലാട്ട്, ബഷീർ കുളങ്ങര, പി.സുനിൽ, സി.കെ. റസാഖ്, വൽസൻ പൂവാട്ട്, കെ.പി സുബ്രമണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
