Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംഗൻവാടി നിർമാണം...

അംഗൻവാടി നിർമാണം തുടങ്ങി

text_fields
bookmark_border
അംഗൻവാടി നിർമാണം തുടങ്ങി
cancel
നാദാപുരം: സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്ത കല്ലാച്ചി മലയിൽ ലക്ഷം വീട് ‌ അംഗൻവാടിയിലെ ഇരുപത്തഞ്ചോളം വരുന്ന കുട്ടികളുടെ സ്വപ്നം പൂവണിയുന്നു. മുൻ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വി. കുമാരനും ചാലിൽ രാജീവനും ചേർന്ന് നൽകിയ നാല് സെന്റ്‌ സ്ഥലത്ത്‌ നിർമിക്കുന്ന അംഗൻവാടിക്ക്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി. മുഹമ്മദലി കുറ്റിയടിച്ചു. ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ചടങ്ങിൽ മെമ്പർ പി.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി. കുമാരൻ, കെ. ബാലൻ, ഷൈമ എന്നിവർ സംസാരിച്ചു. പടം: CLKZndm 6: മുൻ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വി. കുമാരനും ചാലിൽ രാജീവനും ചേർന്ന് നൽകിയ നാല് സെന്റ്‌ സ്ഥലത്ത്‌ നിർമിക്കുന്ന അംഗൻവാടിക്ക്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി. മുഹമ്മദലി കുറ്റിയടിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story