Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവേകാനന്ദന്‍റെ ഹൃദയം...

വിവേകാനന്ദന്‍റെ ഹൃദയം തസ്നീമിൽ തുടിക്കും; ഹൃദ്യമായ യാത്ര നേർന്ന് ഉറ്റവർ

text_fields
bookmark_border
വിവേകാനന്ദന്‍റെ ഹൃദയം തസ്നീമിൽ തുടിക്കും; ഹൃദ്യമായ യാത്ര നേർന്ന് ഉറ്റവർ
cancel
പന്തീരാങ്കാവ്: വിവേകാനന്ദന്‍റെ ഹൃദയതാളവുമായി തസ്നീം പുതുജീവിതത്തിലേക്ക് കടക്കുമ്പോൾ യാത്ര മംഗളം നേരാൻ വിവേകാനന്ദന്‍റെ ഉറ്റവരുമെത്തി. മെട്രോമെഡ് ഇന്‍റർനാഷനൽ കാർഡിയാക് സെന്‍ററിൽ ജനുവരി 10ന് ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ മലപ്പുറം സ്വദേശി തസ്നീം ഒരു മാസം നീണ്ട ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഹൃദയം ദാനം ചെയ്ത കൂടത്തുംപാറ ചുള്ളിയോട്ട് വിവേകാനന്ദന്‍റെ ഉറ്റവരുമെത്തിയത്. ജനുവരി ഏഴിന് വീടിനു സമീപം ബൈക്കിൽനിന്ന് വീണ് പരിക്കേറ്റ വിവാകാനന്ദന് മസ്തിഷ്ക മരണം സംഭവിച്ചതോടെയാണ് കുടുംബം അവയവ ദാനത്തിന് സന്നദ്ധമായത്. വൃക്കകളും കണ്ണുകളും മെഡിക്കൽ കോളജിലേക്ക് നൽകിയിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു തസ്നീം. പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങുമ്പോൾ പുതുജീവൻ സമ്മാനിച്ച വിവേകാനന്ദന്‍റെ കുടുംബത്തിനും ഹൃദയം മാറ്റി​െവക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അടക്കമുള്ള ആശുപത്രി ജീവനക്കാർക്കും തസ്നീം നന്ദി പറഞ്ഞു. ചടങ്ങിൽ ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറ് പി. ശാരുതി, വൈസ് പ്രസിഡന്‍റ്​ എ. ജയപ്രശാന്ത്, വിവേകാനന്ദന്‍റെ കുടുംബാംഗങ്ങൾ ആശുപത്രി ചെയർമാൻ ഡോ.പി.പി. മുഹമ്മദ് മുസ്തഫ, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ചീഫ് കാർഡിയാക് ആൻഡ് ട്രാൻസ്പ്ലാന്‍റ്​ സർജൻ ഡോ. വി. നന്ദകുമാർ, ഡോ.അബ്ദുൽ റിയാദ്, ഡോ.ജനീൽ, ഡോ.ജലീൽ, ഡോ.അശോക് ജയരാജ്, ഡോ.വിനോദ്, ഡോ. ലക്ഷ്മി, ഡോ.മുഹമ്മദ് ഷാലൂബ്, ഡോ.അരുൺ ഗോപി, ഡോ.ഗിരീഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story