Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോതി മലിനജല പ്ലാന്‍റ്​...

കോതി മലിനജല പ്ലാന്‍റ്​ സ്​ഥലം സന്ദർശിക്കാനെത്തിയ മേയർക്കു മുന്നിൽ പ്രതിഷേധം

text_fields
bookmark_border
കോഴിക്കോട്: കോതിയില്‍ മലിന ജലസംസ്‌കരണ പ്ലാന്‍റ്​ സ്​ഥാപിക്കുന്ന സ്​ഥലം സന്ദർശിക്കാനെത്തിയ മേയറുടെ മുന്നിൽ സ്​ഥലവാസികളുടെ വാക്കേറ്റം. പ്രദേശത്തുള്ള ഭരണകക്ഷി അനുകൂല പ്രവർത്തകർ മറ്റ്​ ഭാഗങ്ങളിൽ നിന്ന്​ വന്ന സ്വന്തം മുന്നണിയിലെ ചിലരുമായി പ്ലാന്റിനെ ചൊല്ലി തര്‍ക്കിക്കുകയായിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ വേദിയൊരുക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉറപ്പുനൽകിയശേഷമാണ്​ മടങ്ങിയത്​. മേയര്‍ക്കൊപ്പം ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, പൊതുമരാമത്ത് സ്​ഥിരം സമിതി അധ്യക്ഷന്‍ പി.സി. രാജന്‍, നഗരസഭ സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോതിയിലെത്തിയത്. കൗണ്‍സിലര്‍ പി. മുഹ്‌സിനയും സ്ഥലത്തെത്തി. ഭരണകക്ഷി പ്രവർത്തകരിൽ ചിലർക്ക്​ പ്ലാന്‍റ്​ വരുന്നതിലുള്ള ആശങ്കയാണ്​ വാക്കേറ്റത്തിനു​ കാരണം​. മറ്റു പ്രദേശത്ത്​​ നിന്ന്​ വന്നവർ അനുകൂലിച്ച്​ സംസാരിച്ചപ്പോഴാണ്​ വാക്കേറ്റം. മാലിന്യ പ്ലാന്‍റിനെതിരായ ജനകീയ പ്രതിരോധസമിതി അംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന്​ കൗണ്‍സിലര്‍ പി. മുഹ്‌സിനയും പറഞ്ഞു. വെള്ളയിൽ ആവിക്കൽ പണിയുന്ന പ്ലാന്‍റിനെതിരെയും മേയറുടെ മുന്നിൽ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story