Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:42 AM IST Updated On
date_range 12 Feb 2022 5:42 AM ISTമീഡിയവൺ വിലക്കിനെതിരെ പ്രതിഷേധം
text_fieldsbookmark_border
കോഴിക്കോട്: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. മീഡിയ വണിനെ വിലക്കിയത് ഭരണഘടനക്കെതിരായ അപായസൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ വിവരങ്ങൾ അറിഞ്ഞാൽ മതി എന്ന നിലപാടിലാണ് കേന്ദ്രസർക്കാറെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി പറഞ്ഞു. വെൽഫയർ പാർട്ടി ജില്ല പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ, ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, നിജേഷ് അരവിന്ദ്, അംബിക, ഫൈസൽ പൈങ്ങോട്ടായി, മുസ്തഫ കൊമ്മേരി, ടി.കെ മാധവൻ, സുബൈദ കക്കോടി, മുനീബ് എലങ്കമൽ എന്നിവർ സംബന്ധിച്ചു. മുസ്തഫ പാലാഴി സ്വാഗതവും പി.സി മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story