Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാഷിസ്റ്റ്...

ഫാഷിസ്റ്റ് സര്‍ക്കാറുകള്‍ക്കെതിരെ ശബ്ദമുയർത്തൽ യുവത്വത്തിന്‍റെ ബാധ്യത-പി.കെ. ഫിറോസ്

text_fields
bookmark_border
ഫാഷിസ്റ്റ് സര്‍ക്കാറുകള്‍ക്കെതിരെ ശബ്ദമുയർത്തൽ യുവത്വത്തിന്‍റെ ബാധ്യത-പി.കെ. ഫിറോസ്
cancel
കുറ്റിക്കാട്ടൂർ: രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് സര്‍ക്കാറിനെതിരെയും അതിന് ഓശാന പാടുന്ന സംസ്ഥാന സര്‍ക്കാറിനെതിരായും ശബ്ദമുയര്‍ത്തേണ്ടത് യുവത്വത്തിന്‍റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്​ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ചലനം 2022 നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ ഹിജാബ് ധരിച്ച വിദ്യാർഥിനികള്‍ക്ക് പഠനം നിഷേധിക്കുന്നതും കേരളത്തില്‍ മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണം റദ്ദ് ചെയ്തതും ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ അവകാശ ധ്വംസനത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഐ. സൽമാൻ അധ്യക്ഷത വഹിച്ചു. കെ.എ. ഖാദർ മാസ്റ്റർ, മിസ്ഹബ് കീഴരിയൂർ, ടി. മൊയ്തീൻ കോയ, കെ. മൂസ മൗലവി, ഖാലിദ് കിളിമുണ്ട, എ.ടി. ബഷീർ, ടി.പി. ചെറൂപ്പ, കെ.എം.എ. റഷീദ്, ഒ.എം. നൗഷാദ്, ടി.പി. മുഹമ്മദ്, വി.കെ. റസാക്ക്, കുഞ്ഞിമരക്കാർ മലയമ്മ, സലീം കുറ്റിക്കാട്ടൂർ, ലത്തീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story