Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളി മർച്ചന്റ്സ്...

കൊടുവള്ളി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഭകളെ അനുമോദിച്ചു

text_fields
bookmark_border
കൊടുവള്ളി: കൊടുവള്ളി മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ പ്രതിഭകളെ അനുമോദിച്ചു. വൈകല്യങ്ങളെ അതിജീവിച്ച് പെരിയാർ നീന്തിക്കടന്ന ആസിം വെളിമണ്ണ, യങ് സയന്റിസ്റ്റ് ഇന്ത്യ നേട്ടം കരസ്ഥമാക്കിയ നിയ അമീൻ, നുബ അമീൻ എന്നീ വിദ്യാർഥികളയും ബിസിനസ് എക്സലൻസ് അവാർഡ് ജേതാവ് വ്യാപാരി കെ.പി. ബഷീറിനെയുമാണ് അനുമോദിച്ചത്. കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു.അസി.പൊലീസ് കമീഷണർ എൻ.സി. സന്തോഷ് കുമാർ ഉപഹാരങ്ങൾ സമ്മാനിച്ചു. കെ.എം.എയുടെ ചാരിറ്റി ഫണ്ട് യു.കെ. അഷ്റഫ് ചികിത്സ സഹായ കമ്മിറ്റിക്ക് അസോസിയേഷൻ പ്രസിഡന്റ് സി.ടി. ഖാദർ കൈമാറി. കെ.എം.എ ജില്ല സെക്രട്ടറി സി.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. യുനൈറ്റഡ് മർച്ചന്റ്സ് ചേംബർ ഭാരവാഹികളായ റഷീദ്, രൂപേഷ്, ഷഫീഖ്, ഒ.കെ. നജീബ്, സി.പി. റസാഖ്, എൻ.വി. നൂർ മുഹമ്മദ്, സി.ടി. ഖാദർ , എൻ.ടി. ഹനീഫ, കെ.പി. അബ്ദുസമദ്, യൂത്ത് വിങ് പ്രസിഡന്റ് ബിച്ചി നെല്ലാംകണ്ടി, അൻവർ, മൂസ എ. വൺ എന്നിവർ സംസാരിച്ചു. ഫോട്ടോ: Cl kr Kdy-9 marchant association കൊടുവള്ളി മർച്ചന്റ്സ് അസോസിയേഷൻ ബിസിനസ് എക്സലൻസ് അവാർഡ് മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story