Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതോരായിക്കടവ് പാലം:...

തോരായിക്കടവ് പാലം: നിർമാണ നടപടിക്ക് ടെൻഡറായി

text_fields
bookmark_border
തോരായിക്കടവ് പാലം: നിർമാണ നടപടിക്ക് ടെൻഡറായി
cancel
കൊയിലാണ്ടി: തോരായിക്കടവ് പാലം നിർമാണ പ്രവൃത്തിയുടെ നടപടിക്രമങ്ങൾക്കു വേഗം കൂടി. കൊയിലാണ്ടി -ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ടെൻഡർ കേരള റോഡ്സ് ഫണ്ട് ഡെവലപ്മെന്റ് ബോർഡ് തിരുവനന്തപുരം ഓഫിസിൽ ചെയ്തതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. ഫെബ്രുവരി 24 വരെ ടെൻഡറിൽ പങ്കെടുക്കാം. ദേശീയ ജലപാതക്കുവേണ്ടി പാലത്തിന്റെ സെന്റർ സ്പാനിൽ വരുത്തിയ മാറ്റം കാരണം നേരെത്തെ തയാറാക്കിയ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യേണ്ടി വന്നു. ഭേദഗതി പ്രകാരം ആവശ്യമായിവന്ന അധിക തുകക്ക് വീണ്ടും കിഫ്ബിയിൽ നിന്നു സാമ്പത്തികാനുമതി തേടേണ്ടി വന്നു. ഈ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനെടുത്ത കുറഞ്ഞ കാലതാമസമൊഴിച്ചാൽ മണ്ഡലത്തിൽ പൂർണമായും കിഫ്ബി ഫണ്ടിൽ നിർമിക്കുന്നതും വേഗത്തിൽ ടെൻഡറിലേക്ക് എത്തിയതുമായ ആദ്യത്തെ പാലം പദ്ധതിയാണിത്. 265 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. ഇരുഭാഗത്തും ഒന്നര മീറ്റർ നടപ്പാതയുൾപ്പെടെ 12 മീറ്ററാണ് വീതി. 21 കോടി 61 ലക്ഷമാണ് ഭൂമിയേറ്റെടുക്കലിനുൾപ്പെടെ നിർമാണ ചെലവായി കണക്കാക്കിയിട്ടുള്ളത്. എട്ടു തൂണുകളിലായി ആകെ ഒമ്പത് സ്പാനുകൾ ഉണ്ടാകും. മധ്യഭാഗത്തെ സ്പാനിന് ദേശീയ ജലപാത കടന്നു പോകുന്നതിനാൽ 50 മീറ്റർ നീളവും ജലനിരപ്പിൽനിന്ന് ആറു മീറ്റർ ഉയരവുമുണ്ടാവും. പാലം യാഥാർഥ്യമായാൽ പൂക്കാട് ഭാഗത്തുനിന്നു കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. തിരിച്ച് ദേശീയ പാതയിലേക്കും കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും കിഴക്കൻ മേഖലയിൽനിന്നുള്ളവർക്ക് യാത്ര എളുപ്പമാകും പടം Koy 1 തോരായിക്കടവ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story