Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:39 AM IST Updated On
date_range 12 Feb 2022 5:39 AM ISTപോക്സോ കേസിൽ വിവാദ വിധി പുറപ്പെടുവിച്ച ഹൈകോടതി ജഡ്ജി രാജിവെച്ചു
text_fieldsbookmark_border
മുംബൈ: പോക്സോ കേസുകളിൽ വിവാദ പരാമർശങ്ങൾ നടത്തിയ ബോംബെ ഹൈകോടതി നാഗ്പുർ ബെഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗനേഡിവാല രാജിവെച്ചു. സ്ഥിരം ഹൈകോടതി ജഡ്ജിയായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം വിസമ്മതിച്ചതോടെയാണ് രാജി. അഡീഷനൽ ജഡ്ജിയായുള്ള നിയമനത്തിന്റെ കാലാവധി പൂർത്തിയാക്കാൻ 24 മണിക്കൂർ ബാക്കിനിൽക്കെ വ്യാഴാഴ്ചയാണ് രാജിക്കത്ത് നൽകിയത്. രാജി സ്വീകരിച്ചു. ഇവരെ സ്ഥിരം ഹൈകോടതി ജഡ്ജിയായി നിയമിക്കാൻ കഴിഞ്ഞവർഷം തുടക്കത്തിൽ കൊളീജിയം ശിപാർശ ചെയ്തെങ്കിലും വിവാദ വിധികളെ തുടർന്ന് പിന്നീട് പിൻവലിക്കുകയായിരുന്നു. ഇതോടെ താൽക്കാലിക നിയമന കാലാവധി കഴിഞ്ഞാൽ ജില്ല സെഷൻസ് ജഡ്ജിയായി മടങ്ങിപ്പോകേണ്ട അവസ്ഥയായി. ജില്ല ജഡ്ജിയായിരുന്ന ഇവരെ 2019 ഫെബ്രുവരിയിലാണ് രണ്ടു വർഷത്തേക്ക് ഹൈകോടതി അഡീഷനൽ ജഡ്ജിയായി നിയമിച്ചത്. 2021ൽ കാലാവധി കഴിഞ്ഞതോടെ ഒരു വർഷം നീട്ടി നൽകുകയായിരുന്നു. ലൈംഗിക താൽപര്യത്തോടെ വസ്ത്രത്തിനു പുറത്തുകൂടിയല്ലാതെ നേരിട്ട് സ്പർശിച്ചാലേ പോക്സോ പ്രകാരം ലൈംഗിക അതിക്രമമായി കണക്കാക്കാനാകൂ എന്നതായിരുന്നു വിവാദ പരാമർശം. പെൺകുട്ടിയുടെ കൈയിൽ പിടിച്ച് സിപ് ഊരുന്നതും പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമമല്ലെന്നും മറ്റൊരു വിധിയിൽ പറഞ്ഞു. ഇരു കേസിലും പ്രതികൾക്ക് ജാമ്യവും നൽകി. വിവാദമായ വിധി സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story