Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:38 AM IST Updated On
date_range 12 Feb 2022 5:38 AM ISTഅടിച്ചമർത്തൽ നയം തിരുത്തണം -കെ.എച്ച്.എസ്.ടി.യു
text_fieldsbookmark_border
കോഴിക്കോട്: വിമർശനങ്ങളെ അടിച്ചമർത്തുന്ന നയം സർക്കാർ തിരുത്തണമെന്ന് കേരള ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എച്ച്.എസ്.ടി.യു). ഫോക്കസ് ഏരിയയായി നിശ്ചയിച്ച പാഠഭാഗങ്ങൾ പോലും പഠിക്കാൻ സമയം ലഭിക്കാത്ത സാഹചര്യത്തിൽ വിചിത്ര ചോദ്യ പേപ്പർ നിർമിച്ച് വിദ്യാർഥികളെ സമ്മർദത്തിലാക്കുന്നതിനെതിരെ അക്കാദമിക് സമൂഹം ഒന്നാകെ പ്രതികരിക്കുമ്പോൾ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന ഭീഷണി ജനാധിപത്യ വിരുദ്ധമാണ്. പ്രസിഡന്‍റ് കെ.ടി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സി.ടി.പി. ഉണ്ണി മൊയ്തീൻ, ഡോ.എസ്. സന്തോഷ് കുമാർ, ഒ. ഷൗക്കത്തലി, നിസാർ ചേലേരി, മുഹമ്മദലി വിളക്കോട്ടൂർ, വി.കെ. അബ്ദുറഹിമാൻ, പി. അബ്ദുൽ ജലീൽ, പി.എം. കൃഷ്ണൻ നമ്പൂതിരി, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story