Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവ്​ കേസിൽ...

കഞ്ചാവ്​ കേസിൽ ജാമ്യത്തിലിറങ്ങിയ സ്ത്രീ മൂന്നുകിലോ കഞ്ചാവുമായി അറസ്റ്റിൽ

text_fields
bookmark_border
കോഴിക്കോട്​: കഞ്ചാവ്​ കേസിൽ ജയിലിൽ കഴിയവെ ജാമ്യംകിട്ടി പുറത്തിറങ്ങിയ സ്ത്രീ കഞ്ചാവുമായി വീണ്ടും പിടിയിൽ. ചേക്രോൻ വളപ്പിൽ ഖമറുന്നിസയാണ് വിൽപനക്കെത്തിച്ച മൂന്നുകിലോയിലേറെ കഞ്ചാവുമായി എക്​സൈസിന്‍റെ പിടിയിലായത്. ജയിലിൽനിന്നിറങ്ങിയ ഇവരെ എക്​സൈസ്​ നിരീക്ഷിച്ചുവരുകയായിരുന്നു. വീണ്ടും കഞ്ചാവ്​ വിൽപന ആരംഭിച്ചു എന്നറിഞ്ഞതോടെ കുന്ദമംഗലം എക്​സൈസ്​ ഇൻസ്‌പെക്ടർ മനോജ് പടികത്തിന്‍റ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്​ പ്രതി അറസ്റ്റിലായത്​. പ്രിവന്‍റിവ് ഓഫിസർമാരായ പി.കെ. ഹരീഷ്, മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്, അർജുൻ വൈശാഖ്, അഖിൽ, നിഷാന്ത്, ലതമോൾ, എഡിസൺ എന്നിവരടങ്ങിയ സംഘമാണ്​ പ്രതിയെ പിടികൂടിയത്​. കോടതിയിൽ ഹാജരാക്കിയ ഇവ​രെ റിമാൻഡ്​ ​ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story