Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:35 AM IST Updated On
date_range 12 Feb 2022 5:35 AM ISTബാലികാമന്ദിരത്തിൽ ബാലാവകാശ കമീഷൻ തെളിവെടുത്തു ബാലിക മന്ദിരത്തിനെതിരെയുള്ള ആക്ഷേപം; ബാലാവകാശ കമീഷൻ തെളിവെടുത്തു; റിപ്പോർട്ട് അടുത്താഴ്ച സമർപ്പിക്കും
text_fieldsbookmark_border
കോഴിക്കോട്: ബാലികാമന്ദിരത്തിലെ നിജഃസ്ഥിതി ആരാഞ്ഞ് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമീഷൻ തെളിവെടുത്തു. കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച ബാലിക മന്ദിരത്തിലെത്തി തെളിവെടുത്തത്. ജനുവരി 26ന് ആറ് പെൺകുട്ടികൾ ഒളിച്ച് കടന്ന സംഭവം വിവാദമായിരുന്നു. മന്ദിരത്തിലെ കുട്ടികൾ ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്നതായി പരാതി ഉയർന്നിരുന്നു. വെള്ളിയാഴ്ച രാവിലെ പകൽ 10.30 ഓടെ എത്തിയ സംഘം കുട്ടികളിൽനിന്നും രക്ഷിതാക്കളിൽനിന്നും, ജീവനക്കാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. മന്ദിരത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും വിലയിരുത്തി. വിശദ റിപ്പോർട്ട് അടുത്തയാഴ്ച സർക്കാറിന് സമർപ്പിക്കും. കമീഷൻ അംഗങ്ങളായ സി. വിജയകുമാർ, ബബിത ബൽരാജ്, സി.ഡബ്ല്യു.സി ചെയർമാൻ പി.എം. തോമസ്, ശിശു സംരക്ഷണ ഓഫിസർ എ.കെ. ലിൻസി, ജില്ല വനിതാ ശിശുവികസന ഓഫിസർ അബ്ദുൾ ബാരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബാലിക മന്ദിരം സൂപ്രണ്ട് നിഷമോളിൽനിന്നും വിവരങ്ങൾ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story