Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകള്ളിൽ മയക്കുമരുന്ന്:...

കള്ളിൽ മയക്കുമരുന്ന്: പ്രതികളെ വെറുതെവിട്ടു

text_fields
bookmark_border
വടകര: കള്ളിൽ മയക്കുമരുന്ന് ചേർത്ത്​ വിൽപനക്കുവെച്ചുവെന്ന കേസിൽ വടകര മുനിസിപ്പാലിറ്റിയിലെ രണ്ട് കള്ളുഷാപ്പ്​ നടത്തിപ്പുകാരെയും ജോലിക്കാരേയും കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെ വിട്ടു. നടുവയലിൽ കള്ളുഷാപ്പ് നടത്തിയിരുന്ന വടകര സ്വദേശികളായ മുകുന്ദൻ, രാജേന്ദ്രൻ, പാലോളി പാലം കള്ളുഷാപ്പ് നടത്തിയിരുന്ന കുട്ടോത്ത് സ്വദേശി ബാലൻ എന്നിവരെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്​ മജിസ്ട്രേറ്റ് ജെ. ശ്രീജ വെറുതെ വിട്ടത്. വടകര എക്സൈസ് കള്ളുഷാപ്പിൽനിന്നെടുത്ത സാമ്പിളിൽ മാരക മയക്കുമരുന്നായ ഡയസി ഫാമിന്റെ അംശം കണ്ടെത്തി എന്നാണ് കേസ്. 2015 ലാണ് എക്സൈസ് കോടതിയിൽ കുറ്റപത്രം സമർച്ചത്. വിചാരണക്കിടയിൽ മുകുന്ദൻ മരണപ്പെട്ടു. ബാലനും രാജേന്ദ്രനുമാണ് വിചാരണ നേരിട്ടത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്​. ആക്ട്, കേരള അബ്കാരി ആക്ട് എന്നീ നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. പ്രതികൾക്കു വേണ്ടി അഡ്വ. പി.പി. സുനിൽ കുമാർ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story