Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ തുറക്കൽ: ടിപ്പർ...

സ്കൂൾ തുറക്കൽ: ടിപ്പർ ലോറികളുടെ​ നിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

text_fields
bookmark_border
കോഴിക്കോട്​: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ടിപ്പര്‍ ലോറികളുടെ​ നിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം. വിദ്യാർഥികള്‍ സ്‌കൂളിലേക്കും തിരിച്ച്​ വീട്ടിലേക്കുമുള്ള സമയത്ത്​ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. സ്കൂൾ അധികൃതരും രക്ഷിതാക്കളും പി.ടി.എ കമ്മിറ്റിയും ഇത് മുന്നോട്ടുവെച്ചു​. വിദ്യാര്‍ഥികളുടെ യാത്രസമയം കണക്കിലെടുത്ത് രാവിലെ ഒമ്പതു മുതല്‍ 10 വരെയും വൈകീട്ട് നാലു മുതല്‍ അഞ്ചുവരെയും ടിപ്പറുകള്‍ പൊതുനിരത്തുകളിലൂടെ ഓടുന്നതിന് നേര​േത്ത കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജില്ല പൊലീസ് മേധാവികളുടെ നിര്‍ദേശപ്രകാരം രാവിലെ എട്ടു മുതല്‍ 10 വരെയും വൈകീട്ട് മൂന്നു മുതല്‍ അഞ്ചുവരെയും ചിലയിടങ്ങളിൽ പൊലീസും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ടിപ്പര്‍ ലോറികളുടെ അമിതവേഗം അപകടങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലായിരുന്നു നിയന്ത്രണങ്ങൾ​. സ്കൂൾ അടച്ചശേഷം ടിപ്പർ ലോറികൾക്ക്​ സഞ്ചാരത്തിന്​ തടസ്സമുണ്ടായിരുന്നില്ല.​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story