Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:28 AM IST Updated On
date_range 12 Feb 2022 5:28 AM ISTഇഗ്നോ യാഥാർഥ്യമായില്ല; മണിയൂർ ഗ്രാമ പഞ്ചായത്ത് ഭൂമി തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി
text_fieldsbookmark_border
വടകരയിൽ നടത്തിയ വിഷൻ 2025 ൻെറ ഭാഗമായാണ് ഇഗ്നോ സൻെറർ വടകരയിൽ ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത് വടകര: മണിയൂർ പഞ്ചായത്തിൽ ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി കാമ്പസ് യാഥാർഥ്യമായില്ല. ഗ്രാമപഞ്ചായത്ത് നൽകിയ ഭൂമി തിരിച്ചു ലഭിക്കാൻ നടപടി തുടങ്ങി. ഇതുസംബന്ധിച്ച് ഭരണസമിതി പ്രമേയം പാസാക്കി കെ. മുരളീധരൻ എം.പിക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അഷറഫ് നിവേദനം നൽകി. മലബാറിലെ ഉന്നത വിദ്യാഭ്യാസത്തിന് കരുത്താവേണ്ട ഇഗ്‌നോ റീജനൽ സൻെറർ സ്ഥാപിക്കുന്നതിന് 2010ൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയായിരിക്കെയാണ് പഞ്ചായത്ത് കളരിക്കുന്നിൽ രണ്ടു ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകിയത്. എന്നാൽ, നാളിതുവരെയായിട്ടും കാമ്പസ് ആരംഭിക്കാനുള്ള ഒരു നടപടിയും ഇഗ്നോ സ്വീകരിച്ചില്ല. ചുറ്റുമതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ചതല്ലാതെ മറ്റൊന്നും ഇവിടെ നടന്നില്ല. കാടുമൂടിക്കിടന്ന സ്ഥലം നിലവിൽ വന്യ ജീവികളുടെ വിഹാരകേന്ദ്രമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story