Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരെയും കൂസാതെ...

ആരെയും കൂസാതെ...

text_fields
bookmark_border
സ്വന്തം ലേഖകൻ കോഴിക്കോട്​: വ്യാപാരി നേതാവ്​ നസിറുദ്ദീന്‍റെ ശൈലി മലയാളികൾക്ക്​ സുപരിചിതമാണ്​. ഏതു​ വലിയവന്‍റെ മുന്നിലും വ്യാപാരികളുടെ അവകാശത്തെക്കുറിച്ച്​ സംസാരിക്കാൻ അദ്ദേഹത്തിന്​ ഭയമില്ലായിരുന്നു. വ്യാപാരികളെ കൂ​ടെനിർത്താനുള്ള കഴിവാണ്​ അദ്ദേഹത്തിന്​ സംഘടനയിൽ എന്നും ആധിപത്യം നൽകിയത്​. കുത്തക കമ്പനികൾക്ക്​ വ്യാപാര മേഖല തുറന്നുകൊടുത്തപ്പോൾ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടന്ന സമരം ശ്രദ്ധിക്കപ്പെട്ടു. കേരളത്തിന്‍റെ തെരുവുകളിൽ പ്രക്ഷുബ്​ധമായ അന്തരീക്ഷം ഇതിന്‍റെ പേരിലുണ്ടായിരുന്നു. സംഘടനശക്തിവെച്ച്​ പൊതു തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വരെ അദ്ദേഹം തയാറായി. ഇടക്കാലത്ത്​ രാഷ്​ട്രീയ പാർട്ടി രൂപവത്​കരണത്തിനു​ വരെ ഒരുങ്ങി. അതേസമയം, സംഘടനാപരമായും വ്യക്തിപരമായും എന്നും വിവാദങ്ങളും അദ്ദേഹ​ത്തോടൊപ്പമുണ്ടായിരുന്നു. വിവാദങ്ങളിലൊന്നും കുലുങ്ങില്ലായിരുന്നു അദ്ദേഹം. മിഠായിത്തെരുവിൽ പിതാവ്​ ആരംഭിച്ച 'പി.കെ. മുഹമ്മദ്​ ആൻഡ്​ കമ്പനി' ആയിരുന്നു പിൽക്കാലത്ത്​ നസിറുദ്ദീന്‍റെ നേതൃത്വത്തിൽ ബ്യൂട്ടി സ്​റ്റോ​ഴ്സായത്​. പൈലറ്റാകണമെന്നായിരുന്നു കുട്ടിക്കാലത്തെ അദ്ദേഹത്തിന്‍റെ ആഗ്രഹം. ചെറുപ്പകാലത്ത്​ വയലിനിസ്റ്റും ഫുട്​ബാളറുമായിരുന്നു. വ്യാപാരി നേതാവായതോടെ കോഴിക്കോട്​ വ്യാപാര ഭവനായിരുന്നു പ്രവർത്തന കേന്ദ്രം. ഒട്ടനവധി വിവാദങ്ങൾ വ്യാപാര ഭവനുമായുണ്ടായി. കൂടെനിന്ന്​ പ്രവർത്തിച്ചവർ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന്​ പിരിഞ്ഞുപോയി. അപ്പോഴൊന്നും അടിയറവു പറയാതെ സംഘടനയുമായി മുന്നോട്ടുപോയി. അടിക്കടിയുണ്ടാവുന്ന ഹർത്താൽമൂലം വ്യാപാരികൾ നേരിട്ട ​പ്രതിസന്ധിക്കെതിരെ സംഘടന കോടതിയിൽ പോയത്​ 2000ത്തിലാണ്​. വ്യാപാരികൾക്ക്​ അനുകൂല വിധിയാണ്​ കോടതിയിൽനിന്നുണ്ടായത്​. പത്രപ്രസിദ്ധീകരണങ്ങളും സംഘടനക്കുവേണ്ടി നടത്തി. പത്രം സംഘടനക്ക്​ ശക്തിയാവുമെന്ന പ്രതീക്ഷയിൽ 50 ലക്ഷം രൂപ നൽകി മംഗളം പത്രത്തിന്‍റെ ഓഹരിയെടുത്തു. നഷ്​ടം വന്നപ്പോൾ അതിൽനിന്ന്​ പിന്മാറി. ഏറ്റവുമൊടുവിൽ വൈ.എം.സി.എ റോഡിൽ ആധുനിക വ്യാപാര ഭവൻ ഉയരുന്നതിനിടെയാണ്​ അദ്ദേഹത്തിന്‍റെ വിയോഗം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story