Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫറോക്ക്...

ഫറോക്ക് വെസ്റ്റ്-നല്ലൂർ-കരുവൻതിരുത്തി റോഡ് നവീകരണം ഉടൻ

text_fields
bookmark_border
ഫറോക്ക്: ഫറോക്ക് വെസ്റ്റ്-നല്ലൂർ -കരുവൻതിരുത്തി റോഡ് നവീകരിക്കുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയായതായും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 6.5 കോടിയാണ് നവീകരണ പ്രവൃത്തിക്കായി അനുവദിച്ചത്. ഫറോക്ക് -കടലുണ്ടി റോഡിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിപ്പോ മുതൽ കരുവൻതിരുത്തി റോഡിൽ മഠത്തിൽ പാടം വരെയുള്ള 2.4 കി.മീ ദൈർഘ്യമുള്ള റോഡിന്‍റെ നവീകരണ പ്രവൃത്തിയിൽ ഓവുചാൽ, കവറിങ് സ്ലാബ്, കലുങ്ക്, നടപ്പാത എന്നിവ ഉൾപ്പെടും. ഫറോക്ക് റെയിൽവേ മേൽപാലത്തിന്‍റെ അപ്രോച് റോഡ് നിർമാണ പ്രവൃത്തി പൂർത്തിയാകുന്നതോടെ കരുവൻതിരുത്തി മഠത്തിൽപാടം വരെയുള്ള റോഡ് സുഗമമായ യാത്രക്ക് അനുയോച്യമായി മാറും. പൂത്തോളം മുതൽ പാണ്ടിപ്പാടം വഴി കരുവൻതിരുത്തി പാലവുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡി​ന്‍റെ സ്ഥലമെടുപ്പ് നടപടികളും പുരോഗമിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story