Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:41 AM IST Updated On
date_range 11 Feb 2022 5:41 AM ISTമലിനജല സംസ്കരണ പ്ലാന്‍റിനെതിരെ സമരം പ്രഖ്യാപിച്ച് യു.ഡി.എഫ്
text_fieldsbookmark_border
കോഴിക്കോട്: തീരദേശ പരിപാലന നിയമം ലംഘിച്ച് പള്ളിക്കണ്ടി അഴീക്കൽ റോഡിൽ കല്ലായി പുഴയിൽ മലിനജല സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്ന കോർപറേഷന്‍റെ പദ്ധതി തടയുമെന്ന് പ്രഖ്യാപിച്ച് മുഖദാർ മേഖല യു.ഡി.എഫ് കമ്മിറ്റി. തീരദേശ പരിപാലന നിയമം സർക്കാർ സംവിധാനങ്ങൾക്ക് ഉൾപ്പെടെ എല്ലാവർക്കും ബാധകമാണെന്നിരിക്കെ പുഴ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ളവർ പുഴയിൽ പ്ലാന്‍റ് സ്ഥാപിക്കുന്നത് നഗ്നമായ നിയമലംഘനമാണ്. ജനവാസ മേഖലയിൽ സ്ഥാപിക്കുന്ന പ്ലാന്‍റിനെതിരെ 13 ന് വൈകീട്ട് നാലിന് അഴിക്കൽ റോഡിൽ പുഴത്തീരത്ത് ജനകീയ പ്രതിഷേധ പ്രതിരോധം സംഘടിപ്പിക്കുവാനും പദ്ധതി മാറ്റിസ്ഥാപിക്കുന്നതുവരെ തുടർ സമരങ്ങൾ നടത്തുവാനും തീരുമാനിച്ചു. മേഖല പ്രസിഡന്റ് പി.പി. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്.കെ. അബൂബക്കർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. റാസിക്, മേഖല ലീഗ് പ്രസിഡന്‍റ് ഇ.പി. അശ്റഫ്, ഫൈസൽ പള്ളിക്കണ്ടി, കെ. അസ്ലം, എം.പി. കോയട്ടി, എം.പി. സിദ്ദീഖ്, എ.ടി. മൊയ്തീൻ കോയ, സക്കരിയ പള്ളിക്കണ്ടി, പി.പി. ഉമ്മർകോയ, എം.പി. ഇമ്പിച്ചഹമ്മത്, ടി.പി. പ്രദീപ് കുമാർ, കെ.ടി. സിദ്ദീഖ്, എൻ.വി. ശംസു, യൂനുസ് സലീം എന്നിവർ സംസാരിച്ചു. യു.ഡി.എഫ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ: ഫൈസൽ പള്ളിക്കണ്ടി (ചെയർമാൻ), എം.പി. സിദ്ദീഖ് (ജന: കൺവിനർ), സക്കരിയ്യ പള്ളിക്കണ്ടി (ട്രഷറർ). നിർമാണനീക്കം ചെറുക്കുവാൻ മിലൻസ് പള്ളിക്കണ്ടി സാമൂഹിക സമിതി യോഗം തീരുമാനിച്ചു. വർക്കിങ് പ്രസിഡന്‍റ് ടി.പി. ഹമീദ് അധ്യക്ഷത വഹിച്ചു. സക്കരിയ പള്ളിക്കണ്ടി, ടി.സി. റഹീം, കെ.പി. മുഹമ്മദ് ഷാഫി, എം.കെ. മുഹമ്മദ് റാഫി, എം.പി. മുഹമ്മദ് അഷ്റഫ്, അൻവർ, ടി.ടി. മുജീബ്, മഹ്ബൂബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story