Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേത്ര ഭണ്ഡാരങ്ങൾ ...

ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന്​ കവർച്ച

text_fields
bookmark_border
കോഴിക്കോട്​: നഗരത്തിലെ ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന്​ കവർച്ച. തൊണ്ടയാട്​ നാരാത്ത്​ ക്ഷേത്രത്തിലാണ്​ ബുധനാഴ്ച രാത്രി കവർച്ച നടന്നത്​. ക്ഷേത്രത്തിലെ അഞ്ച്​ ഭണ്ഡാരങ്ങളുടെ പൂട്ടാണ്​ മോഷ്ടാവ്​ തകർത്തത്​. ഇതിൽ രണ്ടെണ്ണത്തിൽ നിന്നാണ്​ പണം നഷ്ടമായത്​. പതിനായിരം രൂപയോളം കവർന്നിട്ടുണ്ടാവു​മെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മറ്റുമൂന്ന്​ ഭണ്ഡാരങ്ങളുടെ പുറത്തുള്ള പൂട്ടുകൾ തുറക്കാനായെങ്കിലും ഉള്ളിലെ പൂട്ട്​ തുറക്കാൻ കഴിയാത്തതിനാലാണ്​ പണം നഷ്ടമാവാതിരുന്നത്​. പൊളിച്ച പൂട്ടുകൾ സമീപത്തൊന്നും കാണാനില്ല. നേരത്തെയും ഈ ക്ഷേത്രത്തിൽ ഭണ്ഡാരത്തിലെ പൂട്ട്​ പൊളിച്ച്​ കവർച്ച നടന്നിരുന്നു. കേസ്​ രജിസ്റ്റർ ചെയ്​ത മെഡിക്കൽ കോളജ്​ പൊലീസ്​ ക്ഷേത്രത്തിലെ സി.സി ടി.വി കാമറ ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുകയാണ്​. വിരലടയാള വിദഗ്​ധ എ.വി. ശ്രീജയ സ്ഥലത്തെത്തി ​തെളിവുകൾ ശേഖരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story