Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:40 AM IST Updated On
date_range 11 Feb 2022 5:40 AM ISTചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മുഖച്ഛായ മാറുന്നു
text_fieldsbookmark_border
മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു കൊടിയത്തൂർ: മലയോര മേഖലയിലെ നിരവധി പേരുടെ ആശ്രയവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പ്രധാന ആശുപത്രിയുമായ ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മുഖച്ഛായ മാറുന്നു. സംസ്ഥാനത്തെ മികച്ച ആശുപത്രിയാക്കി മാറ്റുന്നതിനായി വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയുള്ള ശ്രമങ്ങളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്. നിലവിൽ 1.83 കോടി രൂപ നാഷനൽ ഹെൽത്ത് മിഷനിൽനിന്ന് അനുവദിച്ചിട്ടുണ്ട്. മൂന്നു നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ സംവിധാനങ്ങളാണ് ആശുപത്രിയിൽ ഒരുക്കുക. മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് കോഴിക്കോട് എൻ.ഐ.ടിയിലെ ആർക്കിടെക്ചർ വിഭാഗം മേധാവി ഡോ. കസ്തൂർബായെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുമായി ധാരണപത്രം ഒപ്പിടുകയും ചെയ്തു. ഏഴു ലക്ഷം രൂപയാണ് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി അനുവദിച്ചിരിക്കുന്നത്. മാലിന്യ സംസ്കരണം, കുടിവെള്ള ലഭ്യത, പാർക്കുകൾ എന്നിവ നടപ്പാക്കും. ഒ.പി ടിക്കറ്റ് കൗണ്ടർ, രോഗികൾക്കും കുട്ടിരിപ്പുകാർക്കുമുള്ള വിശ്രമ കേന്ദ്രം, ശുചിമുറി സൗകര്യം എന്നിവ ഒരുക്കും. ഒന്നാംനിലയിൽ ഐ.പി ബ്ലോക്കാണ് നിർമിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും 10 ബെഡുകളും ലാബ്, ഫാർമസി, ഫിസിക്കൽ റിഹാബിലിറ്റേഷൻ സെന്റർ, ഡയാലിസിസ് യൂനിറ്റിനാവശ്യമായ സൗകര്യങ്ങൾ എന്നിവയും ഒരുക്കും. മൂന്നാം നിലയിൽ നൂറു പേർക്ക് ഇരിക്കാവുന്ന തരത്തിലുള്ള കോൺഫറൻസ് ഹാളുമാണ് നിർമിക്കുന്നത്. പഴയ ക്വാർട്ടേഴ്സുകൾ നവീകരിച്ച് നിപ പോലുള്ള രോഗങ്ങൾ പിടിപെട്ടാൽ പോലും നിരീക്ഷിക്കാവുന്ന തരത്തിലുള്ള നിരീക്ഷണ ബ്ലോക്കും നാല് ക്വാർട്ടേഴ്സുകൾ ജീവനക്കാർക്ക് താമസ സൗകര്യത്തിനും ഒരുക്കും. സർവിസ് ഏരിയ, കഫറ്റീരിയ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കുമെന്നും മാസ്റ്റർപ്ലാനിൽ പറയുന്നു. എൻ.എച്ച്.എം വഴി അനുവദിച്ച 1.83 കോടി രൂപ ഉപയോഗിച്ച് വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി ഒ.പി ബ്ലോക്ക് നിർമാണം ഉടൻ ആരംഭിക്കും. എം.എൽ.എ ഫണ്ടിൽനിന്നും അനുവദിച്ച ഒരു കോടിയും ബാക്കി തുക എം.പി ഫണ്ടിൽ നിന്നും ലഭ്യമാക്കി ബാക്കി പ്രവർത്തനങ്ങൾ കൂടി നടപ്പാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സുഫിയാൻ എന്നിവർ പറഞ്ഞു. മാസ്റ്റർ പ്ലാൻ പ്രദർശനത്തിൽ വൈസ് പ്രസിഡൻറ് മുംതാസ് ഹമീദ്, പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത്, വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിയോലാൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. നദീറ, ബ്ലോക്ക് മെംബർ സുഹ്‌റ വെള്ളങ്ങോട്ട്, പഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർമാന്മാരായ ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ മറിയം കുട്ടിഹസ്സൻ, ബാബു പോലുകുന്നത്ത്, മെഡിക്കൽ ഓഫിസർ ഡോ. മനു ലാൽ, എച്ച്.എം.സി മെംബർമാരായ കെ.വി. അബ്ദുറഹ്മാൻ, അബ്ദു പന്നിക്കോട്, എ.സി. മൊയ്‌തീൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
