Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:38 AM IST Updated On
date_range 11 Feb 2022 5:38 AM ISTചക്കിട്ടപാറയിലെ ലഹരി ലോബിക്കെതിരെ ജനകീയ സമിതി
text_fieldsbookmark_border
പേരാമ്പ്ര: ചക്കിട്ടപാറയിലെ പരസ്യ മദ്യപാനത്തിനും മദ്യവിൽപനക്കും തടയിടാൻ ശക്തമായി രംഗത്തിറങ്ങാൻ ജനകീയ കൺവെൻഷനിൽ തീരുമാനം. ഇരട്ടത്താപ്പുനയം പുലർത്തുന്ന പെരുവണ്ണാമൂഴി പൊലീസിനും പേരാമ്പ്ര എക്സൈസിനുമെതിരെ യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. മദ്യവിൽപന നടത്തുന്നവരെ കസ്റ്റഡിയിലെടുത്ത് പെട്ടെന്നു വിട്ടയക്കുന്ന പൊലീസ് നയത്തിനെതിരെയായിരുന്നു വിമർശനം. വ്യാപാരികളടക്കം പങ്കെടുത്ത ബഹുജന കൺവെൻഷനിൽ ചക്കിട്ടപ്പാറയിലെ പരസ്യ മദ്യപാനവും വിൽപനയും തടയാൻ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. ചില രാഷ്ട്രീയ നേതാക്കളടക്കമുള്ളവരുടെ പിന്തുണയാണ് മദ്യവിൽപനക്കാരുടെ ധൈര്യമെന്ന് യോഗത്തിൽ ആരോപണമുയർന്നു. ചക്കിട്ടപാറ ടൗണിൽ സി.സി.ടി.വി സ്ഥാപിക്കണമെന്ന ആവശ്യവുമുയർന്നു. മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് എക്സൈസ് അധികാരികൾക്കും പരാതി നൽകാൻ കൺവെൻഷൻ തീരുമാനിച്ചു. എന്തു വില കൊടുത്തും ചക്കിട്ടപാറയിലെ ലഹരി മാഫിയകളെ നിലക്കുനിർത്തുമെന്ന ഉറച്ച നിലപാടിലാണ് യുവജനങ്ങൾ അടക്കമുള്ള ബഹുജന കൂട്ടായ്മ. വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡൻറ് ബെന്നി കാരിത്തടത്തിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് പടിറ്റടത്തിൽ, ബോബി കാപ്പുക്കാട്ടിൽ, ബെന്നി ചേലക്കാട്ട്, ദിലീഷ് ചക്കിട്ടപ്പാറ, ഷാജു മാളിയേക്കൽ, ഷാജി അമ്പാട്ട്, ഇബ്രാഹിം പറച്ചാലിൽ, അർജുൻ ദേവ്, ഡെന്നീസ് ഫ്രാൻസിസ്, പി.കെ. സുനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഗിരീഷ് കോമച്ചംകണ്ടി (ചെയർ.), സുബിൻ ബാബു (കൺ.), കെ.സി. രാഗേഷ് (ട്രഷ.). Photo: ചക്കിട്ടപാറയിൽ നടന്ന ജനകീയ കൺവെൻഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ യൂനിറ്റ് പ്രസിഡൻറ് ബെന്നി കാരിത്തടത്തിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
