Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.എസ്.എം സംസ്ഥാന...

ഐ.എസ്.എം സംസ്ഥാന കാമ്പയിൻ: സന്ദേശ പ്രചാരണം തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: കേരള നദ്​വത്തുൽ മുജാഹിദീൻ യുവജന വിഭാഗമായ ഐ.എസ്.എം സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണത്തിന് തുടക്കമായി. നാലു മാസത്തെ കാമ്പയിൻ മേയ് അവസാനം സംസ്ഥാന സമ്മേളനത്തോടെ സമാപിക്കും. 'ഇസ്‌ലാം അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദർശനം' എന്നതാണ് പ്രമേയം. സന്ദേശരേഖ, കോഴിക്കോട്ട് നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ അബ്ദുറസാഖ് കൊടുവള്ളി, മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സജീവന് കോപ്പി നൽകി പ്രകാശനം ചെയ്തു. ഫെബ്രുവരി 11, 12, 13 ദിവസങ്ങളിൽ ജില്ല-മേഖല തലങ്ങളിൽ സന്ദേശരേഖ വിതരണം നടക്കും. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ്​ ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. കെ.എൻ.എം പ്രസിഡന്റ്‌ ടി.പി. അബ്ദുല്ല കോയ മദനി, ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മദനി, സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, കെ.എൻ.എം ജില്ല പ്രസിഡന്‍റ്​ സി. മരക്കാരുട്ടി, നിസാർ ഒളവണ്ണ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story