Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്​.ഐയെ 'ചട്ടം...

എസ്​.ഐയെ 'ചട്ടം പഠിപ്പിച്ച' പൊലീസുകാരന്​ സ്ഥലംമാറ്റം

text_fields
bookmark_border
കോഴിക്കോട്​: വനിത എസ്​.ഐയെ 'പൊലീസ്​ ചട്ടം പഠിപ്പിച്ച' സിവിൽ പൊലീസ്​ ഓഫിസർക്ക്​ സ്ഥലം മാറ്റം. ബേപ്പൂർ സ്​റ്റേഷനിലെ സിവിൽ പൊലീസ്​ ഓഫിസർ കെ.സി. ഒമേഷിനെയാണ്​ നാദാപുരം സ്​റ്റേഷനിലേക്ക്​ സ്ഥലം മാറ്റിയത്​. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്​ എസ്​.ഐ പിടികൂടിയ ഡ്രൈവർക്കെതി​രെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സ്​റ്റേഷനിൽ പാറാവ്​ ഡ്യൂട്ടിയിലിരുന്ന സി.പി.ഒയോട്​ നിർദേശിച്ചെങ്കിലും അനുസരിച്ചില്ല. തുടർന്നാണ്​ മെമ്മോ നൽകിയത്​. ഇതിനുള്ള മറുപടിയിലെ ചില പരാമർശങ്ങളാണ്​ സ്ഥലം മാറ്റത്തിനിടയാക്കിയത്​. പൊലീസ്​ ചട്ടവും നിയമവുമനുസരിച്ച്​ കുറ്റകൃത്യം കണ്ടെത്തിയ ഉദ്യോഗസ്ഥൻ തന്നെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു പൊലീസുകാരൻ മെമ്മോക്കുള്ള മറുപടിയിൽ പറഞ്ഞത്​. മാ​ത്രമല്ല സി.പി.ഒ റാങ്കിലുള്ള പാറാവുകാരന്​ എഫ്​.ഐ.ആർ രജിസ്റ്റർ ​ചെയ്യാൻ അധികാരമില്ലെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടി. മേലുദ്യോഗസ്ഥനെ ബഹുമാനിച്ചില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ്​ നടപടിയെന്നാണ്​ വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story