Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗോൾഡ് പാലസ് ജ്വല്ലറി...

ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പ്രക്ഷോഭകർക്ക് സ്ഥിരം സമരപ്പന്തൽ

text_fields
bookmark_border
ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പ്രക്ഷോഭകർക്ക് സ്ഥിരം സമരപ്പന്തൽ
cancel
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല സമരം സ്ഥിരം സമരപ്പന്തലിലേക്ക്. ജ്വല്ലറി ഉടമകളുടെയും മാനേജിങ് ഡയരക്ടറുടെയും പ്രദേശമായ കുളങ്ങരതാഴയിലാണ് വ്യാഴാഴ്ച സ്ഥിരം സമരവേദി തുടങ്ങിയത്. പന്തൽ ഉദ്​ഘാടനം ആക്ഷൻ കമ്മിറ്റിയുടെ മുതിർന്ന പ്രവർത്തകൻ മുഹമ്മദലി കണ്ണൻപൊയിൽ നിർവഹിച്ചു. ഇവിടെ സംഘടിച്ചാണ് ഇനി ഉടമകളുടെ വീടുകളിലേക്ക് സമരക്കാർ പുറപ്പെടുക. ആറാം ദിവസമായ വ്യാഴാഴ്ച ഉടമകളിലൊരാളായ കെ.പി. ഹമീദിന്റെ വീട്ടുപടിക്കലാണ് ധർണ നടത്തിയത്. സ്ത്രീകൾ ഉൾപ്പടെയുള്ളവർ നടത്തുന്ന സമരം ഉടമകളുടെയും ബന്ധപ്പെട്ടവരുടെയും കണ്ണു തുറപ്പിക്കുമെന്നാണ് നിക്ഷേപകരുടെ വിശ്വാസം. ജനറൽ കൺവീനർ പി. സുബൈർ കുറ്റ്യാടി, സലാം മപ്പിളാണ്ടി, ഷമീമ ഷാജഹാൻ, പി.കെ. മഹബുബ് , കരീം പുറമേരി, നൗഫൽ എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്ച സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.കെ. ശശി സമരപ്പന്തൽ സന്ദർശിച്ച് അഭിവാദ്യമർപ്പിച്ചു. Photo: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി ആരംഭിച്ച സമരപ്പന്തൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story