Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:32 AM IST Updated On
date_range 11 Feb 2022 5:32 AM ISTപി.ശാദുലി അനുസ്മരണം
text_fieldsbookmark_border
ആയഞ്ചേരി: അന്തരിച്ച മുസ് ലിം ലീഗ് നേതാവ് പി. ശാദുലിയുടെ ജീവിതം അരാഷ്ട്രീയ വാദം വളർന്നു വരുന്ന ഇന്നത്തെ കാലഘട്ടത്തിൽ പുതു തലമുറക്ക് മാതൃകയാണെന്ന് എൻ. അഹമ്മദ് മാസ്റ്റർ പറഞ്ഞു. ആയഞ്ചേരി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സി. എച്ച്. സൗധത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാരിസ് മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ല സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ഇബ്രാഹീം മുറിച്ചാണ്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ സി.എം. അഹമ്മദ് മൗലവി, കെ.കെ. ഹമീദ് മാസ്റ്റർ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, വെള്ളിലാട്ട് അഷറഫ്, ടി.കെ. ഹാരിസ്, സി.എച്ച്. മൊയ്തു മാസ്റ്റർ, അക്കരോൽ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. പടം. ആയഞ്ചേരി സി.എച്ച് സൗധത്തിൽ നടന്ന ശാദുലി അനുസ്മരണം എൻ. അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
