Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവളയന്നൂർ തോട് നവീകരണം...

വളയന്നൂർ തോട് നവീകരണം തുടങ്ങി

text_fields
bookmark_border
വളയന്നൂർ തോട് നവീകരണം തുടങ്ങി
cancel
മാവൂർ: പെരുവയൽ, മാവൂർ പഞ്ചായത്തുകളെ വേർതിരിക്കുന്ന വളയന്നൂർ തോടിന്റെ നവീകരണം തുടങ്ങി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം. ഫെബ്രുവരി അവസാനത്തോടെ നിർമാണം പൂർത്തിയാകും. തോടിന്റെ വശം 220 മീറ്റർ നീളത്തിൽ ഒന്നര മീറ്റർ കെട്ടിയുയർത്തി മുകളിൽ കോൺക്രീറ്റ് ബെൽറ്റ് ഇടുന്നതാണ് പ്രവൃത്തി. കുറ്റിക്കടവ്- കോഴിക്കോട് റോഡ് ഈ തോടിന് കുറുകെയാണ് കടന്നുപോകുന്നത്. പുഞ്ചപ്പാടത്തുനിന്ന് ചെറുപുഴയിലേക്ക് വെള്ളം ഒഴുകിപ്പോകാൻ കാലങ്ങൾക്കുമുമ്പ് നിർമിച്ച തോടാണിത്. കുന്ദമംഗലം ബ്ലോക്കിലെ ചെറൂപ്പ, ചെറുകുളത്തൂർ ഡിവിഷനുകളെ വേർതിരിക്കുന്നത് ഈ തോടാണ്. തോടിന്റെ പലഭാഗവും മണ്ണിടിഞ്ഞ് ആഴം കുറഞ്ഞ നിലയിലാണ്. ആഴംകൂട്ടി ചെറുപുഴ മുതൽ നവീകരിച്ചാൽ മഴക്കാലത്ത് വെള്ളം കയറി റോഡുകൾ മുങ്ങുന്നതിന് പരിഹാരമാകും. പുഞ്ചപ്പാടം, ചാലിപ്പാടം ഭാഗത്തെ കർഷകർക്ക് വേനൽക്കാലത്ത് കൃഷി നനക്കാൻ ഏറെ പ്രയോജനപ്പെടുകയും ചെയ്യും. തോടിന്റെ വശം കെട്ടിയാൽ ബാക്കിയുള്ള സ്ഥലം സ്വകാര്യ വ്യക്തികളുടെ കൈവശമായി പോകുമെന്ന ആശങ്കയുണ്ട്. അതിനാൽ, തോട് ഉൾപ്പെടുന്ന സ്ഥലത്തിന്റെ അതിരുനിർണയിച്ച് തരം തിരിച്ചിടണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story